Advertisement

ഞായറാഴ്ചയ്ക്ക് മുൻപ് പുതിയ സർക്കാർ രൂപീകരിക്കുക ആര്? ഇന്ന് എൻഡിഎ യോ​ഗം; പവാർ-നിതീഷ് ചർച്ചയിൽ ‘ഇന്ത്യ’യ്ക്ക് ആത്മവിശ്വാസം

June 5, 2024
3 minutes Read
NDA and INDIA alliance moves to make government before june 9

പുതിയ സർക്കാർ രൂപീകരണത്തിനായി തിരക്കിട്ട നീക്കങ്ങൾ നടത്തി മുന്നണികൾ. കേവല ഭൂരിപക്ഷം തികയ്ക്കാത്ത ബിജെപിയെ പൂട്ടാൻ മറ്റ് പാർട്ടികളുമായി ചർച്ചകൾ സജീവമാക്കി ഇന്ത്യാ മുന്നണിയും എൻഡിഎയിലെ പാർട്ടികളെ ഉറപ്പിച്ച് നിർത്താനും ചെറുപാർട്ടികളെ ഒപ്പം നിർത്താനും ബിജെപിയും നീക്കങ്ങൾ നടത്തുകയാണ്. പുതിയ സർക്കാർ ഈ ആഴ്ചയ്ക്കകം തന്നെയുണ്ടാകും. ഞായറാഴ്ചയ്ക്ക് മുൻപ് സത്യപ്രതിജ്ഞ നടക്കും. രാവിലെ 11 മണിക്ക് നിലവിലെ മന്ത്രിസഭയുടെ യോ​ഗം നടക്കും. (NDA and INDIA alliance moves to make government before june 9)

സർക്കാർ രൂപീകരണ നീക്കങ്ങൾ വേഗത്തിൽ ആക്കാൻ ബിജെപി ദേശീയ നേതൃത്വം നീക്കം നടത്തുകയാണ്. രാവിലെ എൻഡിഎ മുന്നണി യോഗം ചേരും. ശേഷം അവകാശവാദം ഉന്നയിക്കും. സാഹചര്യങ്ങളെ സാധ്യമാകുന്ന വിധത്തിൽ അനുകൂലമാക്കാനാണ് ഇന്ത്യ മുന്നണിയുടെയും നീക്കം.

Read Also: Loksabha Election 2024 | എൻഡിഎയ്ക്ക് ശക്തമായ മത്സരം കൊടുത്ത് ഇന്ത്യാ മുന്നണി; 200 ലേറെ സീറ്റുകളിൽ മുന്നേറ്റം; കേരളത്തിൽ യുഡിഎഫ് തരം​ഗം

മൂന്നാമതും സർക്കാർ ഉണ്ടാക്കുമെന്ന് അവകാശപ്പെടുമ്പോഴും ബിജെപി നേതൃത്വം പൂർണ്ണമായും ആത്മവിശ്വാസത്തിൽ അല്ല. സമ്മർദ്ദങ്ങൾ ശക്തമായാൽ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും മറുവശത്തേക്ക് ചായുമോ എന്ന ഭീതി ബിജെപിക്ക് ഉണ്ട്. പരമാവധി വേഗത്തിൽ സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുകയാണ് ഇതിനുള്ള പരിഹാരമായി ബിജെപി കാണുന്നത്. ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും അടക്കമുള്ള എൻഡിഎ നേതാക്കൾ ഇന്ന് ഡൽഹിയിൽ എത്തുന്നുണ്ട്. ഇവരുമായി നടക്കുന്ന ചർച്ചകൾക്ക് ശേഷം രാഷ്ട്രപതിയെ കാണാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ ഇപ്പോഴത്തെ തീരുമാനം. സത്യപ്രതിജ്ഞ ഈയാഴ്ച തന്നെ നടക്കാനും സാധ്യത ഏറെ. പകുതി സംഖ്യ തികയ്ക്കാനായില്ലെങ്കിലും മറുവശത്ത് ഇന്ത്യ മുന്നണി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

സാവകാശം കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന് ഇന്ത്യ നേതാക്കൾ അവകാശപ്പെടുന്നു.അനൗദ്യോഗികമായി ശരത് പവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകൾ ഇന്ത്യ മുന്നണിക്ക് പ്രതീക്ഷ നൽകുന്നതും ആണ്. നിതീഷും ചന്ദ്രബാബു നായിഡുവും പച്ചക്കൊടി കാട്ടിയിട്ടില്ലെങ്കിലും അനുകൂലവസരം ഇന്ത്യ മുന്നണിയ്ക്ക് ഉണ്ടാകും എന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്. ഇന്നു ചേരുന്ന ഇന്ത്യ മുന്നണി യോഗത്തിൽ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും.

Story Highlights : NDA and INDIA alliance moves to make government before june 9

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top