‘അമേഠിയിൽ പുതിയതായി നിർമ്മിച്ച ഒരു വീട് കൊടുക്കാനുണ്ട്’: ടി സിദ്ദിഖ്

അമേഠിയിയിലെ കനത്ത തോൽവിക്ക് പിന്നാലെ സ്മൃതി ഇറാനിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ് എംഎൽഎ. അമേഠിയിൽ പുതിയതായി നിർമ്മിച്ച ഒരു വീട് കൊടുക്കാനുണ്ട് എന്ന ക്യാപ്ഷനോടെ അമേഠിയിൽ സ്മൃതി ഇറാനി വെച്ച വീടിന്റെ പടമാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
2019ൽ രാഹുൽ ഗാന്ധിക്കെതിരെ നേടിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് സ്മൃതി ഇറാനി ഇത്തവണയും അമേഠിയിൽ മത്സരത്തിനിറങ്ങിയത്. എന്നാൽ കോൺഗ്രസ് സ്ഥാനാർഥി കിഷോരിലാൽ ശർമക്ക് അനുകൂലമായ ജനവിധിയാണ് ഇക്കുറി മണ്ഡലത്തിൽ ഉണ്ടായത്. 1,67,196 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിലാണ് കിഷോരിലാൽ അമേഠിയിൽ ജയമുറപ്പിച്ചത്.
അതേസമയം അമേഠിയിലെ ജനങ്ങളെ സേവിക്കാൻ ഇനിയും ഉണ്ടാകുമെന്ന് സ്മൃതി ഇറാനി പറഞ്ഞു. ‘ജീവിതം അങ്ങിനെയാണ്…ഒരു ദശാബ്ദം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഒരോ ഗ്രാമങ്ങളിലൂടെയും ഞാന്‍ സഞ്ചരിച്ചു. ജീവിതങ്ങളെ കെട്ടിപ്പടുത്തും ജനങ്ങളില്‍ പ്രതീക്ഷയും പ്രോല്‍സാഹനവും വളര്‍ത്തി. റോഡുകള്‍, കെട്ടിടങ്ങള്‍, മെഡിക്കല്‍ കോളജ് തുടങ്ങി വികസനപ്രവര്‍ത്തനങ്ങളെല്ലാം നടത്തി. എന്‍റെ എന്‍റെ തോല്‍വിയിലും വിജയത്തിലും എന്നോടൊപ്പം നിന്നവരോട് നന്ദിയെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
Story Highlights : T Siddique Against Smrithi Irani loss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here