‘രാമക്ഷേത്രം പണിതിട്ടും അയോധ്യക്കാര്‍ BJPയെ തോല്‍പ്പിച്ചു, സീതയെ സംശയിച്ച നാട്ടുകാരല്ലേ’; രാമായണം സീരിയല്‍ താരം

അയോധ്യയിയിലെ ബിജെപി തോൽവിയിൽ വോട്ടര്‍മാര്‍ക്കെതിരെ രാമായണം സീരിയലില്‍ ലക്ഷ്മണനായി വേഷമിട്ട നടന്‍ സുനില്‍ ലാഹ്‍രി. രാമക്ഷേത്രം നിര്‍മിച്ചു നല്‍കിയിട്ടും അയോധ്യക്കാര്‍ ബി.ജെ.പിയെ തോല്‍പിച്ചുവെന്ന് സുനില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
പ്രിയപ്പെട്ട അയോധ്യയിലെ പൗരന്മാരെ, നിങ്ങളുടെ ഹൃദയവിശാലതയെ നമിക്കുന്നു, സീതാദേവിയെപ്പോലും വെറുതെ വിടാത്തവരാണ് നിങ്ങൾ. വനവാസം കഴിഞ്ഞ് മടങ്ങിയെത്തിയ സീതാദേവിയെ സംശയിച്ച അതേ അയോധ്യ പൗരന്മാരാണ് ഇവരെന്ന കാര്യം നമ്മള്‍ മറന്നുപോയി. ദൈവത്തെപ്പോലും നിഷേധിക്കുന്നവരെ എന്ത് വിളിക്കും? സ്വാർത്ഥതയാണിത്.
അയോധ്യയിലെ പൗരന്മാർ എപ്പോഴും തങ്ങളുടെ രാജാവിനെ വഞ്ചിച്ചിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. അവരെയോർത്ത് ലജ്ജിക്കുന്നുവെന്നും സുനില്‍ കുറിച്ചു. ശ്രീരാമനെ ആ ചെറിയ കൂടാരത്തിൽ നിന്ന് പുറത്തുകൊണ്ടുവന്ന് മനോഹരമായ ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച മനുഷ്യനെ നിങ്ങൾ ഒറ്റിക്കൊടുത്തതിൽ ഞങ്ങള്‍ക്ക് ഞെട്ടലില്ല. രാജ്യം മുഴുവനും ഇനിയൊരിക്കലും നിങ്ങളെ ബഹുമാനത്തോടെ കാണില്ലെന്നും സുനില്‍ പറയുന്നു.
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിൽ സുനിൽ പങ്കെടുത്തിരുന്നു.അരുണ്‍ ഗോവില്‍ യുപിയിലെ മീററ്റില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിരുന്നു. സമാജ്‌വാദി പാർട്ടി സ്ഥാനാർഥി സുനിത വർമയ്‌ക്കെതിരെ 10,585 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.
Story Highlights : Ramayan‘s Lakshman Snaps At UP Voters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here