Advertisement

‘മകള്‍ പിറന്നപ്പോള്‍ 10 കുഞ്ഞുടുപ്പുകളുമായി ആദ്യം കാണാന്‍വന്നത് സുരേഷ് ഗോപിയും രാധികയും’: നടൻ മോഹൻ ജോസ്

June 8, 2024
Google News 1 minute Read

കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമുണ്ടായിരുന്നു ഇനിയും ഉയരങ്ങൾ എത്തിപ്പിടിക്കാനുണ്ടെന്നും നടൻ മോഹൻ ജോസ്. തനിക്ക് കുഞ്ഞുണ്ടായപ്പോള്‍ സിനിമാരംഗത്ത് നിന്ന് ആദ്യമായി ഉടുപ്പുകളുമായി കാണാന്‍ വന്നത് സുരേഷ് ഗോപിയും ഭാര്യ രാധികയുമാണെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ മോഹന്‍ ജോസ് പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി വിജയിച്ച പശ്ചാത്തലത്തിലാണ് മോഹന്‍ ജോസിന്റെ കുറിപ്പ്.കരുതലിന്റെ ബാലപാഠങ്ങള്‍ സുരേഷ് ഗോപിക്ക് പണ്ടുമുതലേ വശമുണ്ട്. ഇനിയും ഏറെ ഉയരങ്ങള്‍ എത്തിപ്പിടിക്കാനുള്ളതാണെന്നും മോഹന്‍ ജോസ് കൂട്ടിച്ചേര്‍ക്കുന്നു.

Read Also: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസിനെ നിർദേശിച്ചു

മോഹൻ ജോസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

“വർഷങ്ങൾക്കു മുൻപ് യാത്ര പറഞ്ഞ് ഹോട്ടലിൽ നിന്ന് മടങ്ങാൻ നേരം സുരേഷ്ഗോപി എന്തോ ഓർത്തതുപോലെ എന്നോട് ‘ഒരു മിനിറ്റ്’ എന്നു പറഞ്ഞിട്ട് റിസപ്ഷനിൽ വിളിച്ച് ഒരു ബിഗ്ഷോപ്പർ റൂമിലേക്ക് കൊടുത്തു വിടാൻ ആവശ്യപ്പെട്ടു. റൂംബോയി അതുമായി വന്നപ്പോൾ സുരേഷ് റൂമിലുണ്ടായിരുന്ന ഒരു ചൂരൽക്കൂട നിറയെ മനോഹരമായി പാക് ചെയ്തു വച്ചിരുന്ന ഫ്രൂട്സ് അതേപോലെ എടുത്ത് ആ ബിഗ്ഷോപ്പറിലാക്കിയിട്ട് ഇതു മോൾക്ക് കൊടുക്കണം എന്ന് പറഞ്ഞ് എന്നെയേൽപ്പിച്ചു. എന്റെ മോൾ പിറന്നപ്പോൾ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നതും സുരേഷ്ഗോപിയും രാധികയുമായിരുന്നു. കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമായിരുന്നു. ഇനിയും ഏറെ ഉയരങ്ങൾ എത്തിപ്പിടിക്കാനുണ്ട് ആ നല്ല സുഹൃത്തിന്. സർവ്വ നന്മകളും നേരുന്നു!”

Story Highlights : Actor Mohan Jose about Suresh Gopi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here