Advertisement

രോഗിയെ മ‍ർദിച്ചതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരുടെ തമ്മിൽ തല്ല്

June 8, 2024
Google News 1 minute Read

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർ തമ്മിലടി. കഴിഞ്ഞ ദിവസം ആശുപത്രിയിലെ ഒരു രോഗിയെ മർ‍ദ്ദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ജീവനക്കാരുടെ തമ്മിലടിക്ക് കാരണം. സുരക്ഷാ ചുമതലയുള്ള സീനിയർ സർജന്‍റ് എ.എൽ ഷംജീറിനെ, സെക്യൂരിറ്റി ജീവനക്കാരനായ ജുറൈജ് എന്നയാളാണ് മർദിച്ചത്.

കഴിഞ്ഞ ദിവസത്തെ സംഭവത്തെച്ചൊല്ലി ജുറൈജും മറ്റ് സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ ത‍ർക്കമുണ്ടായി എന്നാണ് വിവരം. ഈ തർക്കത്തിനിടെ ജുറൈജ്, സുരക്ഷാ ചുമതലയുള്ള സീനിയർ സർജന്റ് എ.എൽ ഷംജീറിനെ മ‍ർദിക്കുകയായിരുന്നത്രെ. ഷംജീറിന് ചവിട്ടേ‌ക്കുകയായിരുന്നു. ഇയാൾ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ ചികിത്സ തേടി.

കഴിഞ്ഞ ദിവസം അപസ്മാര രോഗ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിൽ എത്തിയ രോഗിയെ സെക്യൂരിറ്റി ജീവനക്കാരനായ ജുറൈജ് മർദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തു. തുടർന്ന് ഈ സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടിന് നി‍ർദേശം നൽകുകയും ചെയ്തു.

Story Highlights : Security staff of Thiruvananthapuram Medical College Beat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here