ഇന്ത്യക്കെതിരെ പാക് വിജയലക്ഷ്യം 120 റണ്‍സ്; വീണ്ടും ബാറ്റിങില്‍ തിളങ്ങി പന്ത്

നൂറ് തികക്കാന്‍ പതിനാറാം ഓവര്‍ വരെ ബാറ്റ് ചെയ്യേണ്ടിവന്ന ഗതികേടിന് ഒടുവില്‍ ടി20യില്‍ പാകിസ്താന് ഇന്ത്യ നല്‍കിയത് 120 റണ്‍സിന്റെ വിജയ ലക്ഷ്യം. ടോസ് നേടിയ പാകിസ്താന്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ കാരണം മിനിറ്റുകളോളം തടസ്സപ്പെട്ട കളിയില്‍ 19 ഓവറില്‍ എല്ലാവരും ഔട്ടായപ്പോള്‍ 119 റണ്‍സെടുക്കാനെ ഇന്ത്യന്‍ കളിക്കാര്‍ക്കായുള്ളു. പതിവുപോലെ തുടര്‍ച്ചയായ വിക്കറ്റ് വീഴ്ച്ചക്ക് തന്നെയാണ് നസൗ കൗണ്ടി സ്‌റ്റേഡിയം ഇന്ത്യന്‍ ഇന്നിങ്‌സില്‍ സാക്ഷിയായത്. ഓപ്പണര്‍മാരായി ഇറങ്ങിയ വിരാട് കോലിയും രോഹിത് ശര്‍മ്മയും മികച്ച സ്‌കോര്‍ ഉണ്ടാക്കുമെന്ന പ്രതീക്ഷയില്‍ ഇരുന്ന ഇന്ത്യന്‍ ആരാധകരെ ഇരുവരും നിരാശപ്പെടുത്തി. ആദ്യ പന്ത് നേരിട്ടത് രോഹിത് ശര്‍മ്മ. ആദ്യ ഓവര്‍ ചെയ്യാനെത്തിയത് ഷഹീന്‍ അഫ്രീദി. ആദ്യബോളില്‍ രണ്ട് റണ്‍. മൂന്നാംബോള്‍ സിക്‌സ്. ആദ്യ ഓവര്‍ കഴിഞ്ഞതോടെ വീണ്ടും മഴ. പത്ത് മിനിറ്റിന് ശേഷം പുനഃരാരംഭിച്ചപ്പോള്‍ നസീം ഷായുടെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ കോലി ബൗണ്ടറി. അടുത്തത് ഡോട്‌ബോള്‍. മൂന്നാം ബോളില്‍ ഉസ്മാന്‍ഖാന്‍ ക്യാച്ചെടുത്തു. വിരാട് കോലി മൂന്ന് ബോളി നാല് റണ്ണുമായി മടക്കം. മൂന്നാമനായി ബാറ്റ് ചെയ്യാന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്രീസിലേക്ക്. എന്നാല്‍ പന്തും രോഹിതും മികച്ച കൂട്ടുക്കെട്ട് കാഴ്ച്ച വെക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മൂന്നാം ഓവറിന്റെ നാലാം പന്തില്‍ രോഹിത് ശര്‍മ്മയും പുറത്തായി. നസീംഷാ എറിഞ്ഞ എട്ടാം ഓവറിലെ നാലാം പന്തില്‍ അക്‌സര്‍ പട്ടേല്‍ ബൗള്‍ഡ് ആയി. 18 ബോളില്‍ നിന്ന് 20 റണ്ണായിരുന്നു അക്‌സറിന്റെ സമ്പാദ്യം. നാലാമനായി സൂര്യകുമാര്‍ യാദവ്. ഒമ്പതാം ഓവറിനായി ഇമാദ് വസീം. പന്തുമായുള്ള മികച്ച കൂട്ടുക്കെട്ട് തുടരവെ സൂര്യകുമാര്‍ ഹാരിസ് റൗഫിന്റെ ബോളില്‍ മുഹമ്മദ് ആമിറിന്റെ കൈയ്യില്‍ കുടുങ്ങി. 12 ഓവറില്‍ രണ്ടാംബോളിലായിരുന്നു സൂര്യയുടെ പുറത്താകല്‍. എട്ട് ബോളില്‍ നിന്ന് ഏഴ് റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.
Read Also: മഴ: ഇന്ത്യ-പാക് മത്സരം നിര്‍ത്തി; വീണ്ടും തുടങ്ങി
തുടര്‍ന്ന് ക്രീസിലെത്തിയ ശിവംദുബെ ഒമ്പത് ബോളില്‍ വെറും മൂന്ന് റണ്‍സുമായി മടങ്ങി. നസീംഷാക്ക് ആയിരുന്നു വിക്കറ്റ്. പതിലാം ഓവറിലെ രണ്ടാംബോളില്‍ അദ്ദേഹം തന്നെയാണ് സിംബിള്‍ ക്യാച്ച് എടുത്തത്. ക്രിസീല്‍ എത്തിയത് ഹര്‍ദിക് പാണ്ഡ്യ. നൂറ് തികയുന്നത് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യക്ക് ഹര്‍ദികിലും പന്തിലുമായിരുന്നു പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷകളെ അസ്ഥാനത്താക്കി പന്ത് മടങ്ങി. മുഹമ്മദ് ആമിര്‍ എറിഞ്ഞ പതിനഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ഋഷഭ് പന്ത് മടങ്ങിയപ്പോള്‍ പിന്നാലെ എത്തിയ രവീന്ദ്ര ജഡേജ നേരിട്ട ആദ്യബോളില്‍ തന്നെ പുറത്തായി. 31 ബോളില്‍ നിന്ന് 42 റണ്‍സ് കണ്ടെത്തിയ പന്ത് ഇന്ത്യയുടെ ഇന്നിങ്‌സില്‍ മികച്ച പ്രകടനമാണ് നടത്തിയത്. തുടര്‍ന്ന് എത്തിയത് അര്‍ഷദീപ് സിങ്. പിന്നാലെ എത്തിയ ജസ്പ്രീത് ബുംറ പൂജ്യം റണിന് പുറത്തായി. സിറാജ് എഴ് ബോളില്‍ നിന്ന് എഴ് റണ്‍സ് എടുത്തു. പാക്‌സതാന്റെ ഹാരിസ് റൗഫ്, നസീം ഷാ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് ആമീര്‍ രണ്ട് വിക്കറ്റ് നേടി.
Story Highlights : India vs Pakistan T20 World cup first match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here