Advertisement

‘സുരേഷ് ഗോപി ചെയ്ത സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് കൂടിയുള്ള അംഗീകാരമായി മന്ത്രിസ്ഥാനത്തെ കാണുന്നു’; ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

June 9, 2024
3 minutes Read
Mohanlal congratulates Suresh gopi for his union minister post

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുരേഷ് ഗോപിയ്ക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഡല്‍ഹിയിലേക്ക് പോകുംമുന്‍പ് സുരേഷ് ഗോപി വിളിച്ചിരുന്നുവെന്നും ഇത് മലയാള സിനിമാ മേഖലയ്ക്ക് അഭിമാന നിമിഷമാണെന്നും മോഹന്‍ലാല്‍ ട്വന്റിഫോറിനോട് പറഞ്ഞു. (Mohanlal congratulates Suresh gopi for his union minister post)

എന്റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീ സുരേഷ് ഗോപിയ്ക്ക് എന്റെ ആശംസകള്‍. അദ്ദേഹത്തെ മന്ത്രിയായി തെരഞ്ഞെടുത്തതിലുള്ള എന്റെ സന്തോഷം അറിയിക്കുന്നു. വ്യക്തിപരമായി വര്‍ഷങ്ങളായുള്ള ബന്ധമാണ് എനിക്ക് അദ്ദേഹവുമായുള്ളത്. അദ്ദേഹം ചെയ്യുന്ന നിരവധി സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ എനിക്കറിയാം. അതിനൊക്കെയുള്ള അംഗീകാരമായിട്ട് ഈ മന്ത്രിസ്ഥാനത്തെ ഞാന്‍ കാണുന്നു. മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ. മറ്റ് ഭാഷകളിലെ സിനിമാ മേഖലകളില്‍ നിന്ന് കേന്ദ്രമന്ത്രിമാരുണ്ടായിട്ടുണ്ടെങ്കിലും നമ്മുടെ ഭാഷയില്‍ നിന്ന് ആദ്യമായാണ് മന്ത്രിയുണ്ടാകുന്നത്. ഇത് മലയാള സിനിമാ മേഖലയ്ക്ക് ആകെ അഭിമാനമാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Read Also: സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ​ഗോപി; കേന്ദ്രസഹമന്ത്രിയായി സൂപ്പർസ്റ്റാർ

ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തില്‍ ഇംഗ്ലീഷിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. തൃശൂരില്‍ വമ്പന്‍ വിജയമാണ് സുരേഷ് ഗോപിയെ മന്ത്രി പദത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ത്രികോണ മത്സരം നടന്ന തൃശൂരില്‍ എല്‍ഡിഎഫിന്റെ വി.എസ്. സുനില്‍ കുമാറിനെയും യുഡിഎഫിന്റെ കെ. മുരളീധരനെയുമാണ് സുരേഷ് ഗോപി തോല്‍പിച്ചത്. മൂന്നാമൂഴത്തിലാണ് തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. 2016 ഏപ്രിലില്‍ രാഷ്ട്രപതി സുരേഷ് ഗോപിയെ രാജ്യസഭാംഗമായി നിയമിച്ചിരുന്നു.

Story Highlights : Mohanlal congratulates Suresh gopi for his union minister post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top