Advertisement

‘പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഉറപ്പാക്കണം’; നിയുക്ത മന്ത്രിമാർക്ക് നിർദേശവുമായി മോദി

June 9, 2024
Google News 2 minutes Read

നിയുക്ത മന്ത്രിമാർക്ക് നിർദേശവുമായി നരേന്ദ്രമോദി. പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഉറപ്പാക്കണമെന്നും വകുപ്പുകളിൽ ഉടൻ ചുമതല ഏൽക്കണമെന്നും മോദി നിർദേശം നൽകി. സമയബന്ധിതമായി തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് നരേന്ദ്ര മോദി നിർദേശിച്ചു.

പുതിയ എൻഡിഎ സർക്കാരിൽ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകൾ ബിജെപി തന്നെ കൈവശം വയ്ക്കാനാണ് സാധ്യത. വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണു നരേന്ദ്ര മോദിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. ബിജെപിയിലെയും ഘടകകക്ഷികളിലേയും പ്രധാനപ്പെട്ട നേതാക്കൾ മാത്രമായിരിക്കും മന്ത്രിമാരായും സഹമന്ത്രിമാരായും ചുമതലയേൽക്കുക.

Read Also: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്രമന്ത്രി

ബിജെപിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേർ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികൾ നൽകിയിട്ടുണ്ട്. 2019ൽ പ്രധാനമന്ത്രിക്കൊപ്പം ഘടകക്ഷികളിൽനിന്നുൾപ്പെടെ 24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 സഹമന്ത്രിമാരും 24 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Story Highlights : Narendra Modi with instructions to appointed ministers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here