നടി മാളബിക ദാസിനെ മരിച്ചനിലയിൽ കണ്ടെത്തി, മൃതദേഹം അഴുകിയ നിലയിൽ

നടിയും മോഡലുമായ നൂര്‍ മാളബികയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ഫ്ലാറ്റിലാണ് നൂര്‍ മാളബികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പൊലീസ് നിഗമനം. ജൂൺ ആറിനാണ് നടി മരിച്ചത്. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസെത്തി ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോഴാണ് അഴുകിയ നിലയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗോരേഗാവിലെ സിദ്ധാർത്ഥ് ആശുപത്രിയിലേക്ക് മാറ്റി.
അസം സ്വദേശിയായ നൂർ അഭിനയ രംഗത്തേക്കെത്തുന്നതിന് മുമ്പ് ഖത്തർ എയർവേയ്‌സിൽ എയർ ഹോസ്റ്റസായിരുന്നു. കജോൾ നായികയായെത്തിയ ദ് ട്രയലിൽ ശ്രദ്ധേയമായ വേഷത്തിൽ നൂർ അഭിനയിച്ചിട്ടുണ്ട്. സിസ്‌കിയാൻ, വാക്ക്മാൻ തുടങ്ങി നിരവധി വെബ് സീരീസുകളിലും നടി ഭാഗമായിട്ടുണ്ട്.
വൃദ്ധരായ മാതാപിതാക്കള്‍ മാളബികയെ സന്ദര്‍ശിച്ച ശേഷം അസ്സമിലേക്ക് മടങ്ങിയത് അടുത്തിടെയാണെന്നാണ് റിപ്പോര്‍ട്ട്. അവര്‍ക്ക് വീണ്ടും മുംബൈയിലേക്ക് പെട്ടെന്ന് വരാൻ സാധിക്കാത്ത സാഹചര്യമാണ് എന്നുമാണ് റിപ്പോര്‍ട്ട്. അതിനാല്‍ സുഹൃത്ത് അലോക് പതക്കാണ് മൃതദേഹം എൻജിയോയുടെ സഹായത്തോടെ സംസ്‍ക്കരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
Story Highlights : Actor noor malabika das found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here