‘വീട്ടിൽ നിന്ന് സത്യങ്ങൾ തുറന്ന് പറയാനുള്ള സാഹചര്യമില്ല, വധഭീഷണിപോലും ഉണ്ടായി’: പന്തീരാങ്കാവ് പീഡനക്കേസിലെ പരാതിക്കാരി

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ രണ്ടാമതും വിഡിയോയുമായി പരാതിക്കാരി. യൂട്യൂബിലൂടെയാണ് യുവതി കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. ആരുടേയും ഭീഷണിപ്രകാരമല്ല ആദ്യ വിഡിയോ ചെയ്‌തത്. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ്. എന്റെ വീട്ടിൽ നിന്നുകൊണ്ട് സത്യങ്ങൾ തുറന്ന് പറഞ്ഞ ഒരു വിഡിയോ ചെയ്യാനുള്ള സാഹചര്യമില്ല. കാരണം എനിക്ക് വീട്ടിൽ നിന്ന് വധഭീഷണിപോലും ഉണ്ടായതാണ്. രഹസ്യമൊഴി കൊടുക്കുന്നതിന്റെ അന്ന് പോലും സത്യങ്ങൾ തുറന്ന് പറയണമെന്നേ ആഗ്രഹിച്ചിട്ടുള്ളുവെന്നും യുവതി വിഡിയോയിൽ പറഞ്ഞു.
തന്റെ അച്ഛന്റെ ഭാഗത്ത് നിന്നും ആതമഹത്യ ഭീഷണി ഉണ്ടായി അതെനിക്ക് കാണേണ്ടി വന്നു. അച്ഛൻ എന്തെങ്കിലും ചെയ്യുമോ എന്ന് പേടിച്ചിരുന്നു. അതുകൊണ്ടാണ് ആ ഒരു സ്റ്റേജിൽ സത്യം തുറന്ന് പറയാൻ സാധിക്കാത്തത്. സത്യങ്ങൾ മജിസ്‌ട്രേറ്റിനോട് പോലും തുറന്ന് പറയാൻ സാധിച്ചില്ല. ആരും കൂടെ നിന്നില്ല. ആരും തന്നെ സഹായിച്ചില്ല. ഫോൺ പോലും കൈയിൽ ഉണ്ടായിരുന്നില്ല. ഇതെല്ലം കൊണ്ടാണ് മാറി നിൽക്കുന്നതെന്നും ഇപ്പോൾ ഉള്ള സ്ഥലം സുരക്ഷിതമെന്നും യുവതി വിഡിയോയിൽ പറയുന്നു.
യുവതി തന്റെ യൂട്യൂബ് വിഡിയോയിൽ പറഞ്ഞത്
ഹായ് ഞാൻ സെയ്ഫ് ആണ്. എന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ല. ആരുടേയും ഭീഷണിപ്രകാരമല്ല വിഡിയോ ചെയ്‌തത്. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ്. ഒരു സമാധാനം കിട്ടുന്നില്ല. മൊത്തത്തിൽ പ്രഷർ കാരണം എനിക്ക് എല്ലാവരിൽ നിന്നും കുറച്ച് ദിവസം മാറിനിൽക്കാൻ തോന്നി. ഇനിയെങ്കിലും സത്യങ്ങൾ തുറന്ന് പറയണമെന്ന് തോന്നി അതുകൊണ്ടാണ് മാറിനിന്ന് ഇങ്ങനെയൊരു വിഡിയോ ചെയുന്നത്. എന്റെ വീട്ടിൽ നിന്നുകൊണ്ട് സത്യങ്ങൾ തുറന്ന് പറഞ്ഞിട്ട് ഒരു വിഡിയോ ചെയ്യാനുള്ള സാഹചര്യമില്ല. കാരണം എനിക്ക് അവിടെനിന്ന് വധഭീഷണിപോലും ഉണ്ടായതാണ്. നല്ല പ്രഷർ കൊണ്ടാണ് വീട്ടിൽ നിക്കാൻ പറ്റാത്തത്. രഹസ്യമൊഴി കൊടുക്കുന്നതിന്റെ അന്ന് പോലും സത്യങ്ങൾ തുറന്ന് പറയണമെന്നേ ആഗ്രഹിച്ചിട്ടുള്ളു.
രഹസ്യമൊഴിയുടെ തലേ ദിവസം പോലും വീട്ടുകാരോട് പറഞ്ഞു സത്യങ്ങൾ തുറന്ന് പറയണമെന്ന്, പക്ഷെ എന്റെ അച്ഛന്റെ ഭാഗത്ത് നിന്നും ആതമഹത്യ ഭീഷണി ഉണ്ടായി അതെനിക്ക് കാണേണ്ടി വന്നു. അച്ഛൻ എന്തെങ്കിലും ചെയ്യുമോ എന്ന് പേടിച്ചിരുന്നു. അതുകൊണ്ടാണ് ആ ഒരു സ്റ്റേജിൽ സത്യം തുറന്ന് പറയാൻ സാധിക്കാത്തത്. മൊഴിയെടുക്കുന്ന തലേദിവസം ഒരു വക്കിലിനോട് സത്യങ്ങൾ തുറന്ന് പറഞ്ഞിരുന്നു.പക്ഷെ അവരും പറഞ്ഞത് സത്യമെന്തെന്ന് പറഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടായിരിക്കും. അത് പറയരുത് എന്ന് എന്നോട് പറഞ്ഞത് കൊണ്ടാണ് ആ ഒരു സമയത്ത് പോലും സത്യങ്ങൾ മജിസ്‌ട്രേറ്റിനോട് തുറന്ന് പറയാൻ സാധിക്കാത്തത്. പല സ്‌റ്റേജിലായിട്ട് എന്റെ ബന്ധുക്കളോട് സത്യങ്ങൾ പറയണമെന്ന് പറഞ്ഞിരുന്നു. ആരും എന്റെ കൂടെ നിന്നില്ല. കഴിഞ്ഞയാഴ്ച എസിപിയെ വിളിച്ചിരുന്നു അദ്ദേഹത്തോടും സത്യങ്ങൾ പറയണമെന്നും പറഞ്ഞു. കേസ് കാരണം അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. ആരും കൂടെ നിന്നില്ല. ആരും എന്നെ സഹായിച്ചില്ല.എന്റെ ഫോൺ പോലും എന്റെ കൈയിൽ ഉണ്ടായിരുന്നില്ല. ഇതെല്ലം കൊണ്ടാണ് ഞാൻ മാറി നിൽക്കുന്നത് ഇവിടെ ഞാൻ സൈഫ് ആണ്.
അതേസമയം പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ മൊഴിമാറ്റി പരാതിക്കാരി. പറഞ്ഞതെല്ലാം കള്ളമെന്ന് യുവതി. യൂട്യൂബിലൂടെയാണ് യുവതി ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. ആരും ഉപദ്രവിച്ചിട്ടില്ലെന്നും ആരോപണങ്ങൾ എല്ലാം നുണയാണെന്നും യുവതി യുട്യൂബിൽ പറയുന്നു. മനസില്ലാ മനസോടെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ രാഹുലിനെതിരെ സംസാരിക്കേണ്ടി വന്നതെന്ന് യുവതി പറയുന്നു.
വിവാഹത്തിന് മുന്നേ മറ്റൊരു വിവാഹം കഴിച്ചിരുന്നതായ് രാഹുൽ പറഞ്ഞിരുന്നതായി യുവതി പറയുന്നു. കുടുംബം വിവാഹത്തിന് സമ്മതിക്കില്ലെന്ന് കരുതിയാണ് മറച്ചുവെച്ചതെന്ന് യുവതി പറയുന്നു. രാഹുലിനെ മിസ് ചെയ്യുന്നുണ്ടെന്നും വിഡിയോയിൽ പറയുന്നു. എല്ലാവരോടും ക്ഷമാപണം എന്ന് ക്യാപ്ഷനോടുകൂടിയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Story Highlights : Allegations Were Lies Complainant in Pantheerakavu Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here