Advertisement

‘ബാർകോഴ’യിൽ ആദ്യ ദിനം തന്നെ അടിയന്തരപ്രമേയം; നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

June 10, 2024
2 minutes Read

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ബജറ്റ് പാസാക്കലാണ് നിയമസഭയുടെ മുഖ്യ അജണ്ട. ബാർകോഴ വിവാദം ആദ്യദിനം തന്നെ അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.

2024 – 25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർത്ഥനകൾ ചർച്ച ചെയ്ത് പാസാക്കലാണ് നിയമസഭാ സമ്മേളനത്തിൻ്റെ മുഖ്യ അജണ്ട. എന്നാൽ സഭ പ്രക്ഷുബ്ദമാവുക മറ്റു പല വിവാദ വിഷയങ്ങളിലുമാവും. ബാർ കോഴ വിവാദമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം. ആദ്യദിനം തന്നെ അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ പരാജയം സഭാ സമ്മേളനത്തിൽ സർക്കാരിന് തിരിച്ചടിയാവും. ആദ്യദിനം ശൂന്യവേളയും അടിയന്തര പ്രമേയവും ഒഴിവാക്കാൻ സർക്കാർ ശ്രമം നടത്തിയിരുന്നു. അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനാലായിരുന്നു നീക്കം. എന്നാൽ പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് നീക്കത്തിൽ നിന്ന് പിന്മാറി.

പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമഭേദഗതി ബില്ലുകളും ആദ്യദിനം തന്നെ കൊണ്ടുവരും. കഴിഞ്ഞദിവസം സർക്കാർ അവതരിപ്പിച്ച പ്രോഗ്രസ്സ് റിപ്പോർട്ട് സഭയിൽ വയ്ക്കാൻ ഭരണപക്ഷത്തിൻ്റെ ശ്രമം ഉണ്ടാകും. എൽ.ഡി.എഫിന്‌ തെരഞ്ഞെടുപ്പ് പരാജയത്തെ മുൻനിർത്തിയാവും പ്രതിപക്ഷത്തിന്റെ പ്രതിരോധം. മഴക്കാല ശുചീകരണം പാളിയതും, ക്ഷേമ പെൻഷൻ കുടിശികയും, എക്സാലോജിക്കും വരുന്ന സഭാ ദിനങ്ങളിൽ ചർച്ചയാകും. ജൂലൈ 25 വരെയാണ് നിയമസഭാ സമ്മേളനം ചേരുക.

Story Highlights : Eleventh session of the 15th Kerala Assembly to begin today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top