റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ 2 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

റഷ്യ -യുക്രൈന്‍ സംഘര്‍ഷത്തില്‍ 2 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. വിദേശകാര്യ മന്ത്രാലയം ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റഷ്യ റിക്രൂട്ട് ചെയ്ത ഇന്ത്യന്‍ പൗരന്‍ മാരാണ് കൊല്ലപ്പെട്ടത്.റഷ്യന്‍ സൈന്യത്തോടൊപ്പം ഉള്ള ഇന്ത്യക്കാരുടെ മോചനത്തിനായി റഷ്യന്‍ അധികൃതരുമായി സംസാരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. (2 Indians, Recruited By Russian Army, Killed In Ukraine Conflict)
ഇന്ത്യന്‍ പൗരന്മാരെ റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൈനിക സഹായികള്‍ എന്ന പേരിലാണ് ഇന്ത്യയില്‍ നിന്ന് യുവാക്കളെ റഷ്യ റിക്രൂട്ട് ചെയ്തത്. മതിയായ പരിശീലനം പോലും നല്‍കാതെ ആയുധങ്ങളുമായി സംഘര്‍ഷ മേഖലയിലേക്ക് അയച്ചതിനെ തുടര്‍ന്ന് കുടുങ്ങി പോയ ഈ യുവാക്കളുടെ ബന്ധുക്കള്‍ ഇവരെ സംഘര്‍ഷ ഭൂമിയില്‍ നിന്നും മോചിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു.
Story Highlights : 2 Indians, Recruited By Russian Army, Killed In Ukraine Conflict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here