Advertisement

അത് പുലിയല്ല! സത്യപ്രതിജ്ഞ ചടങ്ങിനിടെ കണ്ട അജ്ഞാത ജീവി രാഷ്ട്രപതി ഭവനിലെ വളർത്തുപൂച്ച

June 11, 2024
7 minutes Read

കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞച്ചടങ്ങ് നടന്ന രാഷ്ട്രപതിഭവനിലെത്തിയ ജീവി പുലിയല്ലെന്ന് സ്ഥിരീകരണം. ചടങ്ങിനിടെ കണ്ട അജ്ഞാത ജീവി രാഷ്ട്രപതി ഭവനിലെ വളർത്തുപൂച്ചയാണെന്ന് ഡ‍ൽഹി പൊലീസ്. രാഷ്ട്രപതി ഭവനിൽ പുള്ളിപുലിയെന്ന് ചൂണ്ടിക്കാട്ടി വ്യാപകമായി വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഡൽഹി പൊലീസ് രം​ഗത്തെത്തിയത്.

സത്യപ്രതിജ്ഞയ്ക്കിടെ വേദിക്ക് പിന്നിലൂടെ അജ്ഞാത ജീവി നടന്ന് പോകുന്ന വിഡിയോയാണ് പ്രചരിച്ചിരുന്നത്. ഇത് പൂച്ചയാണെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കുമ്പോഴാണ് പിന്നിലൂടെ പൂച്ച കടന്ന് പോയത്. പരിപാടിയുടെ വിഡിയോ കണ്ട ആരോ ആണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി അഭ്യൂഹങ്ങളാണ് ഉയർന്നത്.

പുലിയെന്ന തരത്തിലുള്ള തലക്കെട്ടോടെയാണ് പല വിഡിയോകളും പ്രചരിച്ചത്. പുലിയാണെന്നും പൂച്ചയോ നായയോ ആകാമെന്നുമുള്ള വാദം സമൂഹ മാധ്യമങ്ങളിൽ ശക്തമായി. ഇതോടെയാണ് ചർച്ചകൾ അവസാനിപ്പിക്കണമെന്നും വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ഡൽഹി പൊലീസ് സംഭവത്തിന്റെ വസ്തുക പുറത്തുവിട്ടത്.

Story Highlights : Delhi Police Ends Mystery Over Mysterious Animal At Oath Ceremony

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top