Advertisement

പിന്തുണയ്ക്ക് നന്ദി; സമൂഹമാധ്യമങ്ങളിൽ നിന്ന് ‘മോദി കാ പരിവാർ’ ഒഴിവാക്കണ​മെന്ന് പ്രധാനമന്ത്രി

June 11, 2024
Google News 2 minutes Read

സമൂഹമാധ്യമങ്ങളിൽ നിന്നും ‘മോദി കാ പരിവാർ’ ഒഴിവാക്കണമെന്ന നിർദേശവുമായി പ്രധാനമന്ത്രി. നേതാക്കളോടും പ്രവര്‍ത്തകരോടുമാണ് മോദിയുടെ നിര്‍ദേശം. നല്‍കിയ പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. ഇത്തവണ ജനം എന്‍ഡിഎയ്ക്ക് തുടര്‍ഭരണം നല്‍കിയെന്നും മോദി പറഞ്ഞു.

തന്നോടുള്ള സ്‌നേഹത്തിന്റെ അടയാളമായി തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ആളുകള്‍ അവരുടെ സാമൂഹിക മാധ്യമത്തില്‍ മോദി കാ പരിവാര്‍ ചേര്‍ത്തു. അതില്‍ നിന്ന് തനിക്ക് വലിയ പിന്തുണ ലഭിച്ചു. മൂന്നാമതും ജനം എന്‍ഡിഎയെ അധികാരത്തിലേറ്റി. രാജ്യത്തിന്റെ പുരോഗതിയ്ക്കായി പ്രവര്‍ത്തിക്കാനാണ് ഈ ജനവിധി. നമ്മളെല്ലാവരും ഒരുകുടുംബമാണെന്ന സന്ദേശം നല്‍കിയതിന് എല്ലാവരോടും നന്ദി പറയുന്നുവെന്ന് മോദി എക്‌സില്‍ കുറിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി ഒരു കുടുംബം എന്ന നിലയില്‍ നമ്മുടെ ബന്ധം ശക്തമായി തുടരുമെന്നും മോദി പറഞ്ഞു.

തെലങ്കാനയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് മോദി കാ പരിവാർ എന്ന മുദ്രാവാക്യം പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.കുടുംബമില്ലാത്തതിനാൽ മോദിക്ക് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാവില്ലെന്ന ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ വിമർശനത്തിന് മറുപടിയായാണ് മോദി പുതിയ മുദ്രാവാക്യം മുന്നോട്ടുവെച്ചത്. തുടർന്ന് കേന്ദ്രമന്ത്രിമാർ ഉൾപ്പടെ നിരവധി ബി.ജെ.പി നേതാക്കൾ മോദി കീ പരിവാർ എന്ന മുദ്രാവാക്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

Story Highlights : PM Modi asks followers to drop the ‘Modi ka parivaar’ tag

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here