ദി റിയല്‍ ഇലക്ഷന്‍ സ്‌പെഷ്യലിസ്റ്റിന് വീണ്ടും സുവര്‍ണനേട്ടം; വോട്ടെണ്ണല്‍ ദിനം റേറ്റിംഗില്‍ മറ്റ് ചാനലുകളെ പിന്നിലാക്കി ട്വന്റിഫോറിന്റെ പടയോട്ടം

വോട്ടെണ്ണല്‍ ദിനം കൂടുതല്‍ മലയാളി പ്രേക്ഷകര്‍ കണ്ടത് ട്വന്റിഫോര്‍. ടെലിവിഷന്‍ പ്രേക്ഷക പട്ടിക തയ്യാറാക്കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (ബാര്‍ക്) ഡേറ്റാ പ്രകാരം വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിന് ട്വന്റിഫോറിന്റെ പടയോട്ടമായിരുന്നു. (24 news no.1 in channel rating on election counting day)
വോട്ടെണ്ണല്‍ തുടങ്ങും മുമ്പേ രാവിലെ 5 ന് പ്രേക്ഷകരുടെ എണ്ണത്തില്‍ ട്വന്റിഫോര്‍ ആധികാരിക മുന്നേറ്റം തുടങ്ങി. 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ ലീഡിനൊപ്പം ട്വന്റി ഫോറിന്റെ ലീഡും ഉയര്‍ന്നു.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
സ്ഥാനാര്‍ത്ഥികള്‍ മുന്നിലും പിന്നിലും ആകുമ്പോഴൊക്കെ ആദ്യം അറിയിച്ചത് ട്വന്റി ഫോറായിരുന്നു. വോട്ടെണ്ണല്‍ ദിനത്തില്‍ ഉടനീളം ട്വന്റിഫോര്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ മുന്നിലായിരുന്നു. ജൂലൈ നാലിലെ ബാര്‍ക്ക് റോള്‍ഡ് ഡേറ്റ ആഴ്ച 23 ലെ ഡേറ്റാ വിവരം വന്നപ്പോള്‍ തകര്‍പ്പന്‍ ഭൂരിപക്ഷവുമായി ട്വന്റി ഫോര്‍ ആധികാരിക ജയം ആവര്‍ത്തിച്ചു. ട്വന്റിഫോര്‍ ദി ഇലക്ഷന്‍ സ്‌പെഷ്യലിസ്റ്റ് എന്ന് അടിവരയിട്ട പ്രേക്ഷക പിന്തുണ. ട്വന്റി ഫോറിനൊപ്പം നിന്ന പ്രിയ പ്രേക്ഷകര്‍ക്ക് നന്ദി.
Story Highlights : 24 news no.1 in channel rating on election counting day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here