Advertisement

‘പ്രവാസി സഹോദരങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം, കൂടുതൽ മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകണം’; എന്‍ കെ പ്രേമചന്ദ്രന്‍

June 14, 2024
Google News 1 minute Read
INDIA Front in Kerala NK premachandran Response

കുവൈറ്റ് ദുരന്തത്തിൽ ഏറ്റവും വലിയ നഷ്ടം ഉണ്ടായത് കേരളത്തിനെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി . 24 ലധികം പേരാണ് കേരളത്തിൽ മരണപ്പെട്ടത്.കൊല്ലം ജില്ലയിൽ നാല് പേരാണ് കൊല്ലപ്പെട്ടത്.

പ്രവാസലോകത്ത് ജീവിക്കുന്ന പ്രവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തണം. അപകടത്തിൽപ്പെട്ടവരെ സംരക്ഷിക്കാനും അവരുടെ പുനരധിവാസം ഉറപ്പ് വരുത്താനും ഫലപ്രദമായ നടപടികൾ സ്വീകരിക്കണം. ജീവിതം മുന്നോട്ട് നയിക്കാൻ ഇവരെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളാണ് ഏറെയും.

കുട്ടികളുടെ പഠനം ഉൾപ്പെടെ മുടങ്ങുന്നു. കൂടുതൽ മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകണം. കുട്ടികളുടെ ഭാവിജീവിതം ഉറപ്പ് വരുത്തണം. ജീവിതം മുന്നോട്ട് നയിക്കുന്നതിന് വേണ്ടി പ്രവാസ ലോകത്ത് പോയി പണിയെടുത്ത് ജീവിക്കുന്ന സഹോദരങ്ങൾ അപകടത്തിപ്പെട്ടാൽ അവർക്ക് വേണ്ട ഇൻഷുറൻസ് നൽകണം.

കുടുംബങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിക്കണം. സമഗ്രമായ പാക്കേജ് നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും എൻ കെ പ്രേമചന്ദ്രൻആവശ്യപ്പെട്ടു .

Story Highlights : N K Premachandran About Kuwait Attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here