കുവൈറ്റ് ദുരന്തം; ‘കുടുംബങ്ങളെ ചേർത്തുനിർത്തും; എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടാകും’; NBTC മാനേജ്മെന്റ്

കുവൈറ്റിൽ ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് എൻബിടിസി മാനേജ്മെന്റ്. കുടുംബാംഗങ്ങൾക്ക് എല്ലാ പിന്തുണയുമായി ഒപ്പം ഉണ്ടാകുമെന്ന് കമ്പനി അധികൃതർ ട്വന്റിഫോറിനോട് പ്രതികരിച്ചു. കേരളത്തിൽ ഒരു ടീമിനെ സജ്ജികരിച്ച് വാർ റൂം പ്രവർത്തിക്കുന്നുണ്ടെന്ന് മാനേജ്‌മെന്റ് പറഞ്ഞു. എട്ടു ലക്ഷം രൂപ ധനസഹായം ഉടൻ തന്നെ നൽകുമെന്ന് അധികൃതർ അറിയിച്ചു.
മരിച്ചവരുടെ കുടുംബത്തെ കമ്പനി ചേർത്തുനിർത്തുമെന്ന് അധികൃതർ വ്യക്തമാക്കി. തുടക്കം മുതൽ ഒരു കുടുംബം പോലെയാണ് മുന്നോട്ടു പോകുന്നത്. സംഭവം നിർഭാഗ്യകരമായി പോയെന്നും അധികൃതർ പറഞ്ഞു. ഇൻഷുറൻസ് തുകയും എല്ലാം കൂടി ചേർത്ത് നല്ലൊരു തുക കുടുംബങ്ങൾക്ക് നൽകുമെന്ന് എൻബിടിസി മാനേജ്മെന്റ് വ്യക്തമാക്കി.
കുവൈത്ത് ദുരന്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പൊതുദർശനത്തിന് ശേഷം വീടുകളിലേക്ക് കൊണ്ടുപോയി. ആംബുലൻസുകളിൽ പൊലീസ് അകമ്പടിയോടെ മൃതദേഹങ്ങൾ വീടുകളിലേക്ക് എത്തിക്കുന്നത്. 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം രാവിലെ പത്തരയോടെയാണു കൊച്ചി വിമാനത്താവളത്തിലെത്തിയത്. 14 പേരുെട മൃതദേഹങ്ങളുമായി വ്യോമസേന വിമാനം ഡൽഹിയിലേക്ക് തിരിക്കും.
Story Highlights : NBTC management responds death of Malayalees in Kuwait fire accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here