Advertisement

കട്ടപ്പനയില്‍ അയല്‍വാസിയുമായുള്ള തര്‍ക്കത്തിനിടെ യുവാവിനെ വെട്ടിക്കൊന്നു

June 14, 2024
1 minute Read
Young man hacked to death Kattappana

ഇടുക്കി കട്ടപ്പനയില്‍ അയല്‍വാസിയുടെ വെട്ടേറ്റ് യുവാവ് കൊല്ലപ്പെട്ടു. കക്കാട്ടുകട സ്വദേശി സുബിന്‍ ഫ്രാന്‍സിസ് കളപ്പുരയ്ക്കല്‍ ആണ് മരിച്ചത്. സുവര്‍ണ്ണഗിരി സ്വദേശി വെണ്‍മാന്ത്ര ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

കക്കാട്ടുകട സുവര്‍ണഗിരിക്ക് സമീപം അഞ്ചുരുളിയിലാണ് സംഭവം. കട്ടപ്പനയിലെ ഭാര്യ വീട്ടില്‍ എത്തിയതായിരുന്നു കൊല്ലപ്പെട്ട സുബിന്‍ ഫ്രാന്‍സിസ്. ഇവിടെ വച്ചാണ് അയല്‍വാസിയുമായി വാക്കുതര്‍ക്കമുണ്ടായത്. കയ്യാങ്കളിക്കിടെ സുബിനെ ബാബു കോടാലി ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ് വീണ സുബിനെ വീട്ടുകാര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനുമുന്‍പും ബാബു അക്രമാസക്തനായി പെരുമാറിയ സംഭവങ്ങളില്‍ പലരും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. സുബിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Story Highlights :Young man hacked to death Kattappana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top