സിനിമാഭിനയത്തിന്റെ മുന്‍മാതൃകകളെ തച്ചുടച്ച മലയാളികളുടെ സത്യന്‍ മാഷ്; മഹാനടന്റെ ഓര്‍മകള്‍ക്ക് 53 വയസ്

മലയാളത്തിന്റെ മഹാനടന്‍ സത്യന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 53 വര്‍ഷം. പതിനെട്ടുവര്‍ഷക്കാലം മലയാളിയുടെ നായക സങ്കല്‍പ്പങ്ങള്‍ക്ക് ജീവന്‍ നല്‍കിയ സത്യന്‍ ഒരു തലമുറയെ മുഴുവന്‍ ആവേശത്തിലാഴ്ത്തി. (Malayalam actor sathyan death anniversary)
എല്ലാ അര്‍ത്ഥത്തിലും മലയാളിയുടെ പ്രിയപ്പെട്ട നടനായിരുന്നു സത്യന്‍. സ്വാഭാവികാഭിനയം കൊണ്ട് നമ്മളെ വിസ്മയിപ്പിച്ച പ്രതിഭ. സല്‍ഗുണ സമ്പന്നരായ മുന്‍ മാതൃകകളെ തച്ചുടച്ചവയായിരുന്നു സത്യന്റെ നായക കഥാപാത്രങ്ങള്‍. സത്യന്റെ താര പരിവേഷം കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിന് ഒരിക്കലും തടസ്സമായില്ല.
Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
തന്റെ നാല്‍പതാമത്തെ വയസ്സില്‍ ത്യാഗസീമ എന്ന സിനിമയിലൂടെയാണ് സത്യന്‍ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. സിനിമകളില്‍ തിരക്ക് കൂടിയതോടെ സത്യന്‍ സര്‍ക്കാരുദ്യോഗം ഉപേക്ഷിച്ചു.1954ല്‍ പുറത്തിറങ്ങിയ നീലക്കുയില്‍ സത്യന്റെ ജീവിതത്തിലെ നാഴികക്കല്ലായി. പിന്നീട് ഓടയില്‍ നിന്ന് ,യക്ഷി, ദാഹം, സ്‌നേഹസീമ തുടങ്ങി തുടര്‍ച്ചയായ ഹിറ്റുകളോടെ സത്യന്‍ മലയാളികളുടെ പ്രീയപ്പെട്ട നടനായി. ചെമ്മീനിലെ പളനി കാഴ്ചക്കാരെ വിസ്മയിപ്പിച്ചതിനു കണക്കില്ല.
150 ലേറെ മലയാള സിനിമകളിലാണ് സത്യന്‍ അഭിനയിച്ചിട്ടുള്ളത്. രണ്ട് തമിഴ് സിനിമകളുടേയും ഭാഗമായി. മികച്ച നടനുള്ള ആദ്യ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയത് സത്യനായിരുന്നു.കരുത്തുറ്റ കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ച സത്യന്‍ പത്തു വര്‍ഷത്തോളം അര്‍ബുദത്തോട് പോരാടി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തിനുമപ്പുറം മഹാനടനായി ഇന്നും തുടരുകയാണ് മലയാളിയുടെ പ്രീയപ്പെട്ട സത്യന്‍ മാഷ്.
Story Highlights : Malayalam actor sathyan death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here