തീറ്റയില്‍ പൊറോട്ട അമിതമായി നല്‍കി; കൊല്ലത്ത് അഞ്ച് പശുക്കള്‍ ചത്തു

കൊല്ലം വെളിനല്ലൂരില്‍ തീറ്റയില്‍ പൊറോട്ട അമിതമായി നല്‍കിയതിന് പിന്നാലെ പശുക്കള്‍ ചത്തു. വട്ടപ്പാറ സ്വദേശി ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്. പശുക്കളെ നഷ്ടപ്പെട്ട കര്‍ഷകന് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചു.
വട്ടപ്പാറ സ്വദേശി ഹസ്ബുള്ളയുടെ ഫാമിലെ 5 പശുക്കളാണ് ചത്തത്. 9 പശുക്കള്‍ അവശനിലയിലാണ്. തീറ്റയില്‍ പൊറോട്ടയും ചക്കയും അമിതമായി ഉള്‍പ്പെടുത്തിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ കര്‍ഷകന് അമ്പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചു. പശുക്കളുടെ തീറ്റയെക്കുറിച്ച് കര്‍ഷകര്‍ക്ക് അവബോധം നല്‍കുമെന്നും മന്ത്രി പറഞ്ഞു. പ്രവാസിയായ കര്‍ഷകന്‍ ഹസ്ബുള്ള അഞ്ചുവര്‍ഷമായി പശുഫാം നടത്തി വരികയാണ്. 35 പശുക്കളാണ് ഫാമിലുള്ളത്.
Story Highlights : Cows died kollam after eating too much porotta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here