മോദി ശക്തനാണെന്ന് പറഞ്ഞത് ഏകാധിപതി എന്ന നിലയില്‍; ശോഭാ സുരേന്ദ്രന് മറുപടിയുമായി ജി സുധാകരന്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തനാണെന്ന് പറഞ്ഞതില്‍ തന്നെ അഭിനന്ദിച്ച ശോഭാ സുരേന്ദ്രന് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്റ പരിഹാസം. താന്‍ മോദി ശക്തനാണെന്ന് പറഞ്ഞത് ഏകാധിപതി എന്ന നിലയിലാണ്. അതിനാണ് ശോഭാ സുരേന്ദ്രന്‍ തന്നെ അനുമോദിച്ചതെന്നും ജി സുധാകരന്‍ പരിഹസിച്ചു.
ആലപ്പുഴയില്‍ തനിക്ക് സംരക്ഷണം കിട്ടുമെന്നാണ് ശോഭാ സുരേന്ദ്രന്‍ പറയുന്നത്. ആലപ്പുഴയില്‍ അവര്‍ വന്നു തുടങ്ങിയതേയുള്ളൂ, അപ്പോഴേക്കും സംരക്ഷണം ഒരുക്കി. ‘അഹങ്കാരമേ’ നിന്റെ പേരാണോ ശോഭാ സുരേന്ദ്രന്‍’ എന്ന പരിഹസിച്ച ജി സുധാകരന്‍ അഹങ്കാരം അധപതനത്തിന്റെ മുന്നോടിയാണെന്ന് ശോഭ മനസിലാക്കണമെന്നും തുറന്നടിച്ചു. കുറെ വോട്ടുകള്‍ പിടിച്ചത് സമ്മതിച്ചു, പക്ഷേ അതിന്റെ അഹങ്കാരം വേണ്ടെന്നും സുധാകരന്റെ മറുപടി.
നരേന്ദ്രമോദി ശക്തനായ ഒരു വലതുപക്ഷ ഭരണാധികാരിയാണെന്നായിരുന്നു ജി സുധാകരന്‍ പറഞ്ഞത്. അദ്ദേഹത്തിന് നല്ലൊരു ടീം ഉണ്ടായിരുന്നു. പുഴുത്തുനാറിയ അഴിമതി ആരോപണങ്ങളുള്ള മന്ത്രിമാര്‍ കുറവാണെന്നത് പ്രധാനമാണ്. പക്ഷേ അതിനര്‍ത്ഥം അഴിമതിയില്ല എന്നല്ല. അഴിമതി ആരോപണങ്ങളുണ്ടെന്നും കോണ്‍ഗ്രസ് കാലത്തെ പോലെ വ്യക്തിപരമായ അഴിമതി അല്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.
Story Highlights : G sudhakaran replied to Sobha surendran in ramarks about Narendra Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here