Advertisement

‘ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം; ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പലതും കിട്ടിയില്ല’; തുറന്നടിച്ച് തോമസ് ഐസക്‌

June 16, 2024
Google News 2 minutes Read

ലോക് സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം തുറന്നടിച്ച് സിപിഐഎം നേതാവ് ഡോ. ടിഎം തോമസ് ഐസക്. ജനങ്ങളെ കേൾക്കാൻ പാർട്ടി തയാറാകണമെന്ന് തോമസ് ഐസക് പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയഅഭിമുഖത്തിലാണ് തോമസ് ഐസകിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിൽ പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടി ജനങ്ങളുടേതാണെന്നും പാർട്ടിക്കുള്ളിൽ അച്ചടക്കം സ്വയം തീരുമാനിച്ചെടുക്കണമെന്നും തോമസ് ഐസക് പറയുന്നു. തുറന്ന മനസോടെ ജനങ്ങളുടെ വിമർശനങ്ങൾ കേൾക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക് സഭാ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് തോറ്റു എന്നത് കൃത്യമായ പരിശോധിക്കണമെന്നും അത് തിരുത്തണമെന്നും അഭിമുഖത്തിൽ തോമസ് ഐസക് പറഞ്ഞു.

Read Also: ‘മുഖ്യമന്ത്രിയുടെ ധാർഷ്ട്യം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി; മന്ത്രിമാരുടെ പ്രകടനം മോശം’; CPI തിരുവനന്തപുരം ജില്ലാ കൗൺസിൽ

സൈബർ സഖാക്കളെയും തോമസ് ഐസക് വിമർശിച്ചു. സോഷ്യൽ മീഡിയയിൽ എന്തുമാകാമെന്ന് ആയിരിക്കുമെന്ന് അദ്ദേഹം വിമർശിച്ചു. സൈബർ സഖാക്കൾ നിഷ്പക്ഷരെ പാർട്ടിയിൽ നിന്ന് അകറ്റുന്ന സമീപനം അവസാനിപ്പിക്കണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിൽ പറയേണ്ടത് പാർട്ടിക്കുള്ളിൽ പറയണമെന്ന് അദ്ദേഹം പറഞ്ഞു. സൈബർ പോരളികൾ അഡ്രസ് ചെയ്യേണ്ടത് പക്ഷമില്ലാത്തവരെയാണെന്നും തോമസ് കൂട്ടിച്ചേർത്തു.

Story Highlights : TM Thomas Isaac opens After the defeat in the Lok Sabha elections CPIM leader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here