Advertisement

‘LDFഫും UDFഫും അതിരുവിട്ട മുസ്ലിം പ്രീണനം നടത്തുന്നു; കേരളത്തിൽ ഒൻപത് രാജ്യസഭാ സീറ്റുകളിലും അഞ്ചിലും മുസ്ലിങ്ങൾ’; വെള്ളാപ്പള്ളി നടേശൻ

June 16, 2024
1 minute Read

വിവാദ പരാമർശവുമായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൽഡിഎഫും യുഡിഎഫും അതിരുവിട്ട മുസ്ലിം പ്രീണനം നടത്തുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. കേരളത്തിലെ ഒൻപത് രാജ്യസഭാ സീറ്റുകളിലും അഞ്ചിലും മുസ്ലിങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. എസ്എൻ‍ഡിപി മുഖമാസികയായ യോ​ഗനാദത്തിന്റെ എഡിറ്റോറിയലിൽ ആണ് പരാമർശം.

മതവിദ്വേഷം തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്ന് വെള്ളാപ്പള്ളി മുഖമാസികയായ യോ​ഗനാദത്തിൽ പറയുന്നു. കേരളത്തിലെ സമൂഹികാവസ്ഥയെക്കുറിച്ച് തുറന്ന് പറയുന്നതിന്റെ പേരിൽ രക്തസാക്ഷിയാകാൻ‌ തയാറാണെന്നും വെള്ളാപ്പള്ളി നടേശൻ ലേഖനത്തിൽ പറയുന്നു.

Read Also: ‘ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം; ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പലതും കിട്ടിയില്ല’; തുറന്നടിച്ച് തോമസ് ഐസക്‌

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കം മുതൽ ജീവശ്വാസം പോലെ പാർട്ടിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന പിന്നാക്ക, പട്ടികവിഭാഗ സമൂഹത്തിന്റെ വിശ്വാസത്തെ സിപിഐഎമ്മും സിപിഐയും ന്യൂനപക്ഷ പ്രീണനത്തിനായി ബലികഴിക്കുകയായിരുന്നുവെന്ന് വെള്ളാപ്പള്ളി ലേഖനത്തിൽ വിമർശിച്ചു. ഇരുമുന്നണികളുടെയും മുസ്ലിം പ്രീണനവും മുസ്ലിം ലീഗിലീഗിന്റെയും കുറേ മുസ്ലിം സംഘടനകളുടെയും അഹങ്കാരവും കടന്നുകയറ്റുവും സഹിക്കാതെ വന്നപ്പോഴാണ് ക്രൈസ്തവർ ബിജെപിയെ രക്ഷകരായി കണ്ടതെന്ന് ലേഖനത്തിൽ പറയുന്നു.

Story Highlights : Vellappally Natesan Against UDF and LDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top