Advertisement

’12 വർഷങ്ങളായി എൻടിബിസി കമ്പനിക്കൊപ്പം ജോലി, നാളിനാക്ഷൻ പുതുജീവിതത്തിലേക്ക്’

June 17, 2024
Google News 1 minute Read

കുവൈറ്റ് തീപിടുത്തത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ട നളിനാക്ഷൻ പുതുജീവിതത്തിലേക്ക്. നളിനാക്ഷന്റെ ജീവൻ കാത്തത് ഒരു വാട്ടർ ടാങ്കാണ്. കെട്ടിടം കത്തിയെരിയുകയും നിലവിളികൾ ഉയരുകയും ചെയ്യുമ്പോൾ വെള്ളത്തിലേക്ക് ചാടാനും രക്ഷപ്പെടാനും നളിനാക്ഷന് സാധിച്ചു.

ചാടിയപ്പോൾ ഉണ്ടായ ചില പരുക്കുകൾ ഒഴികെ നളിനാക്ഷൻ ആരോഗ്യവാനാണ്. 12 വർഷമായി കുവൈറ്റിലെ എൻടിബിസി കമ്പനിക്കൊപ്പമാണ് നളിനാക്ഷൻ ജോലി ചെയ്യുന്നത്. അപകടവുമായി ബന്ധപ്പെട്ട് എന്‍ബിടിസി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ബെന്‍സണ്‍ അബ്രഹാമും സംഘവും നളിനാക്ഷന്റെ വീട് സന്ദർശിച്ചു.

ആവശ്യമായ സഹായങ്ങൾ കൈമാറി. ഇപ്പോഴും നളിനാക്ഷന്റെ വീട്ടിലെ ഷോ കേസിൽ എൻടിബിസി എംഡി കെ ജി ഏബ്രഹാമിനൊപ്പമുള്ള ചിത്രം സൂക്ഷിച്ചിട്ടുണ്ട്. വർഷങ്ങൾ പഴക്കമുള്ള ചിത്രത്തിന് ഇപ്പോഴും നല്ല ഓർമയ്ക്കായി സൂക്ഷിക്കുന്നുവെന്ന് കുടുംബം പറഞ്ഞു. 2012 മുതൽ എൻടിബിസി കമ്പനിയിൽ മെസഞ്ചർ ആയി ജോലി നോക്കുന്നു. ഇപ്പോൾ അപകട നില തരണം ചെയ്തുവെന്നും. ചില പരുക്കുകൾ ഉണ്ട്. എന്നാലും പൂർണ്ണ ആരോഗ്യവാനായി തിരികെ വരുമെന്നും നളിനാക്ഷൻ പറയുന്നു.

കെട്ടിടത്തിന്റെ മൂന്നാം നിലയിൽ തീയിലും പുകയിലും പെട്ടപ്പോൾ എന്തു ചെയ്യണമെന്നു നിശ്ചയമില്ലായിരുന്നു. വെന്തെരിയുമെന്ന ഘട്ടം വന്നപ്പോഴാണ് താഴെയുള്ള വാട്ടർ ടാങ്കിന്റെ കാര്യം ഓർത്തത്. ചാടാൻ പറ്റുന്ന പാകത്തിലാണെന്നും ഓർത്തു. പിന്നീടൊന്നും ആലോചിച്ചില്ല. ആ ഭാഗത്തേക്ക് എടുത്തു ചാടി. വീഴ്ചയിൽ അരയ്ക്കു താഴെ പരുക്കേറ്റു. ആശുപത്രിയിൽ എത്തുന്നതുവരെ ബോധമുണ്ടായില്ലെന്നും നളിനാക്ഷൻ പറഞ്ഞു.

Story Highlights : Nalinakshan Escaped from Kuwait fire working in NTBC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here