വെള്ളാപ്പളളിയെ വർഗീയവാദിയാക്കാൻ ആരുംവരേണ്ടതില്ല: അഭിനയ ‘കുമ്പിടി’യാണ് ഫസൽ ഗഫൂറെന്ന് തുഷാർ വെള്ളാപ്പള്ളി

മുസ്‌ലിം എജുക്കേഷൻ (എം.ഇ.എസ്.) സംസ്ഥാനപ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിനെതിരെ തുഷാർ വെള്ളാപ്പള്ളി. വർഗീയ വാദികളുടെ അപ്പോസ്ഥലൻ്റെ വർഗ്ഗീയ വാദി പട്ടം വെള്ളാപ്പള്ളിക്ക് വേണ്ട.
ഫസൽ ഗഫൂറിനേപ്പോലുള്ളവർ എത്ര ന്യായീകരണവാദങ്ങൾ നിരത്തിയാലും ന്യൂനപക്ഷ പ്രീണനം എന്ന സത്യം, സത്യമല്ലാതാവില്ലെന്നും തുഷാർ വെള്ളാപ്പള്ളി ഫേസ്ബുക്കിൽ കുറിച്ചു.
മുസ്ലിം വേദികളിൽ തീവ്രവർഗീയവാദിയായും പൊതു വേദികളിൽ മതേതരത്വത്തിന്റെ അപ്പോസ്തലനായും മുസ്ലിങ്ങളെ പുരോഗമന ചിന്തയിലേക്ക് നയിക്കുന്ന നേതാവായും അഭിനയിക്കുന്ന ‘കുമ്പിടി’യാണ് ഫസൽ ഗഫൂറെന്നും തുഷാർ വെള്ളാപ്പള്ളി ഫേസ്ബുക്കിൽ കുറിച്ചു.
പോപ്പുലർ ഫ്രണ്ടിന്റേതുൾപ്പടെയുള്ള തീവ്രവാദ സംഘടനകളുടെ ഒട്ടനവധി വേദികളിൽ ഈ നാഡീരോഗ വിദഗ്ദ്ധൻ നടത്തിയിട്ടുള്ള തീവ്രവാദ പ്രസംഗങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ നാമെല്ലാവരും കണ്ടിട്ടും കേട്ടിട്ടുമുള്ളതാണ്.
വെള്ളാപ്പള്ളി നടേശനെ വർഗീയവാദിയായി ആക്ഷേപിക്കുന്നവർ ആരും ഫസൽ ഗഫൂർ ഉൾപ്പടെയുള്ള മുസ്ലിം സമുദായ നേതാക്കളും മറ്റുചില മുസ്ളീം പുരോഹിതരും നടത്തുന്ന മതവിദ്വേഷ, തീവ്രവാദ പ്രഭാഷണങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ മുതിരില്ല. ആ ഇരട്ടത്താപ്പ് ഇവിടെ നടക്കില്ലെന്നും തുഷാർ വെള്ളാപ്പള്ളി ഫേസ്ബുക്കിൽ കുറിച്ചു.
തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് കുറിപ്പ്:
വർഗ്ഗീയ വാദികളുടെ അപ്പോസ്ഥലൻ്റെ വർഗ്ഗീയ വാദി പട്ടം വെള്ളാപ്പള്ളിക്ക് വേണ്ട.
ഫസൽ ഗഫൂറിനേപ്പോലുള്ളവർ എത്ര ന്യായീകരണവാദങ്ങൾ നിരത്തിയാലും ന്യൂനപക്ഷ പ്രീണനം എന്ന സത്യം, സത്യമല്ലാതാവില്ല.
മുസ്ളീം വേദികളിൽ തീവ്രവർഗീയവാദിയായും പൊതു വേദികളിൽ മതേതരത്വത്തിന്റെ അപ്പോസ്തലനായും മുസ്ളീങ്ങളെ പുരോഗമന ചിന്തയിലേക്ക് നയിക്കുന്ന നേതാവായും അഭിനയിക്കുന്ന ‘കുമ്പിടി’യാണ് ഡോ.പി.കെ.ഫസൽ ഗഫൂർ. പോപ്പുലർ ഫ്രണ്ടിന്റേതുൾപ്പടെയുള്ള തീവ്രവാദ സംഘടനകളുടെ ഒട്ടനവധി വേദികളിൽ ഈ നാഡീരോഗ വിദഗ്ദ്ധൻ നടത്തിയിട്ടുള്ള തീവ്രവാദ പ്രസംഗങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ നാമെല്ലാവരും കണ്ടിട്ടും കേട്ടിട്ടുമുള്ളതാണ്.
കേരളത്തിലെ പിന്നാക്ക, പട്ടിക വിഭാഗക്കാർ നേരിടുന്ന വിവേചനങ്ങളും ഇടതു – വലതു മുന്നണികളുടെ അതിരുവിട്ട ന്യൂനപക്ഷ പ്രീണനങ്ങളും ചൂണ്ടിക്കാട്ടിയ ബഹു.എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശനെ വർഗീയവാദിയായി ആക്ഷേപിക്കുന്നവർ ആരും ഫസൽ ഗഫൂർ ഉൾപ്പടെയുള്ള മുസ്ളീം സമുദായ നേതാക്കളും മറ്റുചില മുസ്ളീം പുരോഹിതരും നടത്തുന്ന മതവിദ്വേഷ, തീവ്രവാദ പ്രഭാഷണങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ മുതിരില്ല. ആ ഇരട്ടത്താപ്പ് ഇനി ഇവിടെ നടക്കില്ലാ.
ഫസലിന് മതേതരപട്ടം ചാർത്തി കൊടുക്കുവാൻ മത്സരിക്കുന്നവരാരും തന്നെ ശ്രീ.വെള്ളാപ്പളളിയെ വർഗീയ വാദിയാക്കാൻ വരേണ്ടതുമില്ല.
Story Highlights : Thushar Vellappally Against Fasal Gafoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here