ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടും വീട് വയ്ക്കാന്‍ അനുമതി നിഷേധിച്ചെന്ന പരാതി; 24 വാര്‍ത്തയ്ക്ക് പിന്നാലെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടും വീട് വയ്ക്കാന്‍ അനുമതി നിഷേധിച്ചെന്ന പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് അന്നശേരി സ്വദേശി ബാബുവിന്റെ പരാതിയിലാണ് ഇടപെടല്‍. ബാബുവിന്റെ ദുരിതം 24 ആണ് പുറത്തെത്തിച്ചത്. (Human Rights Commission case in denial of permission to build a house in life scheme)
ടാര്‍പോളിനാല്‍ മറച്ച ഒറ്റമുറി വീട്ടിലാണ് കഴിഞ്ഞ എട്ടു വര്‍ഷമായി ബാബുവിന്റെ താമസം. ഒപ്പമുള്ളത് ഭാര്യയും രണ്ട് പെണ്‍മക്കളും. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും വീട് നിര്‍മ്മാണത്തിനുള്ള അനുമതി ലഭിച്ചിരുന്നില്ല. തീരദേശ പരിപാലന ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി നിഷേധിച്ചത്. ഇതോടെ മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീടിന് താഴെയാണ് ഈ കുടുംബത്തിന്റെ ദുരിത ജീവിതം. ഇക്കാര്യം 24 പുറത്തുകൊണ്ടുവന്നതോടെയാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍. കേസെടുത്ത കമ്മീഷന്‍ തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അടുത്ത മാസം 24 ന് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.
Story Highlights : Human Rights Commission case in denial of permission to build a house in life scheme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here