കോട്ടയത്ത് സ്വകാര്യബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിയിൽ ബൈക്കിടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളിയിലാണ് അപകടം ഉണ്ടായത്. കോളജ് വിദ്യാർത്ഥി അമൽ ഷാജിയാണ് മരിച്ചത്. കാഞ്ഞിരപ്പളളി- എരുമേലി റോഡിൽ 26ാം മൈലിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അമൽ ജ്യോതി എൻജിനീയറിങ് കോളജിലാണ് വിദ്യാർത്ഥി പഠിക്കുന്നത്.
സംഭവ സ്ഥലത്ത് വെച്ച് തന്നെ അമൽ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശിയാണ് അമൽ. അമൽ വീട്ടിൽ നിന്ന് കോളജിലേക്ക് പോകുകയായിരുന്നു. സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെ വന്ന ലോറിയിൽ ബൈക്ക് ഇടിച്ചാണ് അപകടം.
അതേസമയം കോഴിക്കോട് വാഹനാപകടത്തില്‍ 18കാരനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ബാലുശ്ശേരി കൂരാച്ചുണ്ട് പടിഞ്ഞാറ്റിടത്തില്‍ ജീവന്‍ ബിനു (18) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന കരിയാത്തന്‍പാറ ആദര്‍ശിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താമരശ്ശേരി-മുക്കം റോഡില്‍ വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപത്താണ് അപകടമുണ്ടായത്. താമരശ്ശേരി ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുവരും സ്‌കൂട്ടര്‍ അരികിലേക്ക് ഒതുക്കുകയായിരുന്നു. ഇതിനിടയില്‍ തെന്നി വീഴുകയും ഇതേ ദിശയില്‍ വന്ന ചരക്കുലോറിക്കടിയില്‍പ്പെടുകയുമായിരുന്നു.
Story Highlights : Bike Accident in Kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here