‘രണ്ടു ദിവസത്തെ പ്രോടേം സ്പീക്കർ, കൊടിക്കുന്നിലിനെ പ്രതിപക്ഷ നേതാവാക്കി കോൺഗ്രസ് പ്രതിഷേധിക്കണം’: ആശംസകളെന്ന് കെ സുരേന്ദ്രൻ

കൊടിക്കുന്നിൽ സുരേഷിനെ പ്രതിപക്ഷ നേതാവ് ആക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസിലെ ഏറ്റവും സീനിയർ എം. പി, മിടുക്കൻ, സർവ്വോപരി ദളിത് സമുദായാംഗം പിന്നെ ഇന്ന് രാഹുലിന്റയും പ്രിയങ്കയുടെയും നാളെ വാദ്രയുടേയും ‘കുടുംബ’ വീടായ കേരളത്തിൽ നിന്നുള്ള അംഗമാണ് കൊടിക്കുന്നിൽ സുരേഷെന്നും സുരേന്ദൻ പറഞ്ഞു.
ഏത് നിലയ്ക്കു നോക്കിയാലും പ്രതിപക്ഷ നേതാവാക്കേണ്ടത് ഈ മനുഷ്യനെയാണ്. രണ്ടു ദിവസത്തേക്കുള്ള പ്രോടേം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധം ഇങ്ങനെയാണ് കോൺഗ്രസ്സ് പാർട്ടി പ്രകടിപ്പിക്കേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണ്ണരൂപം:
കോൺഗ്രസ്സിലെ ഏറ്റവും സീനിയർ എം. പി, മിടുക്കൻ, സർവ്വോപരി ദളിത് സമുദായാംഗം പിന്നെ ഇന്ന് രാഹുലിന്റയും പ്രിയങ്കയുടെയും നാളെ വാദ്രയുടേയും ‘കുടുംബ’ വീടായ കേരളത്തിൽ നിന്നുള്ള അംഗം. ഏത് നിലയ്ക്കു നോക്കിയാലും പ്രതിപക്ഷ നേതാവാക്കേണ്ടത് ഈ മനുഷ്യനെയാണ്. രണ്ടു ദിവസത്തേക്കുള്ള പ്രോടേം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധം ഇങ്ങനെയാണ് കോൺഗ്രസ്സ് പാർട്ടി പ്രകടിപ്പിക്കേണ്ടത്. പ്രിയ സുഹൃത്ത് കൊടിക്കുന്നിൽ സുരേഷിന് മുൻകൂറായി സർവ്വമംഗളങ്ങളും നേരുന്നു.
Story Highlights : K Surendran on Kodikkunnil Suresh Proterm Speaker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here