Advertisement

‘കൊടിക്കുന്നിൽ രണ്ടുതവണ തോറ്റു’; പ്രോ ടെം സ്പീക്കർ സ്ഥാനം നിഷേധിച്ചതിൽ അസ്വഭാവികതയില്ലെന്ന് കേന്ദ്രം

June 22, 2024
Google News 2 minutes Read

കൊടിക്കുന്നിൽ സുരേഷിനെ പ്രോടൈം സ്പീക്കർ ആക്കാത്തതിൽ അസ്വഭാവികത ഇല്ലെന്ന് കേന്ദ്രസർക്കാർ.
ഭർതൃഹരി മഹതാബിന്റെ നിയമനം വ്യവസ്ഥകൾ പാലിച്ചാണ്. വെസ്റ്റ് മിനിസ്റ്റർ സമ്പ്രദായം പിന്തുടർന്നാണ് ഭക്ത്യ ഹരി മക്തബിന്റെ നിയമനമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. പാർലമെന്ററി കാര്യമന്ത്രി കിരൺ റീജിജുവാന് കേന്ദ്രസർക്കാരിന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

കൊടിക്കുന്നിലിനെ തഴഞ്ഞതില്‍ പ്രതിഷേധമറിയിച്ച പ്രതിപക്ഷത്തെ കിരണ്‍ റിജിജു വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഇങ്ങനെ സംസാരിക്കുന്നത് വലിയ അപമാനമാണ്. ഏറ്റവും കൂടുതൽ കാലം ഇടവേളകളില്ലാതെ സഭാംഗമായിരുന്ന ആൾക്കാണ് പ്രോ ടൈം സ്പീക്കർ പദവിക്ക് അർഹത. ഭര്‍തൃഹരി മഹ്താബിന്റെ പേര് അവര്‍ എതിര്‍ക്കുന്നു. പരാജയമറിയാതെ ഏഴുതവണ എം പിയായ വ്യക്തിയാണ് ഭര്‍തൃഹരി. കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത് കൊടിക്കുന്നിലിന്റെ പേരാണ്. അദ്ദേഹം ആകെ എട്ടുതവണ എംപിയായി. എന്നാല്‍, 1998ലും 2004ലും അദ്ദേഹം പരാജയപ്പെട്ടു. ചട്ടങ്ങളും നിയമങ്ങളും അറിയാത്തവര്‍ക്ക് മാത്രമേ തെറ്റുപറ്റിയെന്ന് തോന്നുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എട്ടുതവണ എം.പിയായ കൊടിക്കുന്നിലിനെ തഴഞ്ഞ് ഏഴുതവണ എം.പിയായ ബി.ജെ.പിയുടെ ഭര്‍തൃഹരി മഹ്താബിനെ പ്രോ ടെം സ്പീക്കറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചുവെന്ന് കഴിഞ്ഞദിവസമാണ് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചത്. ആറുതവണ ബി.ജെ.ഡി. ടിക്കറ്റില്‍ കട്ടക്കില്‍ ജയിച്ച ഭര്‍തൃഹരി, ഇത്തവണ ബി.ജെ.പി. സ്ഥാനാര്‍ഥിയായാണ് ലോക്സഭയില്‍ എത്തിയത്.

കൊടിക്കുന്നിലിനെ തഴഞ്ഞതില്‍ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പാര്‍ലമെന്ററി മാനദണ്ഡങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. മുതിര്‍ന്ന എം.പിയെ തഴഞ്ഞത് ബി.ജെ.പിയുടെ സവര്‍ണ്ണരാഷ്ട്രീയത്തിന്റെ ഭാഗമായാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.

Story Highlights : Kiren Rijiju denies Congress’s claims of convention breach in Pro Tem Speaker appointment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here