Advertisement

ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധം; മിൽമ തൊഴിലാളികൾ പണിമുടക്കിലേക്ക്

June 22, 2024
2 minutes Read

ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധവുമായി മിൽമ തൊഴിലാളികൾ. മറ്റന്നാൾ( 24 തിങ്കളാഴ്ച) സംസ്ഥാനത്തെ എല്ലാ മിൽമ ഡയറികളും പണിമുടക്കും. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. മറ്റന്നാൾ അർധരാത്രി മുതലാണ് പണിമുടക്ക്. നാളെ അഡീഷണൽ ലേബർ കമ്മിഷൻ യൂണിയൻ ഭാരവാഹികളുടെ യോ​ഗം വിളിച്ചിട്ടുണ്ട്. ഇതിൽ ധാരണയായില്ലെങ്കിൽ പണിമുടക്കുമായി മുന്നോട്ടുപോകും.(Milma employees announces strike in non-implementation of salary revision)

2023ൽ പുതിയ ശമ്പള പരിഷ്കരണ കരാർ ഒപ്പുവെച്ചിരുന്നെങ്കിലും ഇത് നടപ്പിലാക്കിയില്ല. തുടർന്നാണ് തൊഴിലാളി സംഘടനകൾ പണിമുടക്കിലേക്ക് കടക്കുന്നത്. പാൽ ശേഖരണവും വിതരണവും തടസപ്പെടും. സംയുക്ത ട്രേഡ് യൂണിയൻ യോഗത്തിലാണ് പണിമുടക്കിലേക്ക് കടക്കുന്നത് സംബന്ധിച്ച് തീരുമാനമായത്. ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരൻ, എഐടിയുസി നേതാവ് അഡ്വ മോഹൻദാസ്, സിഐടിയു നേതാവ് എബി സാബു എന്നിവരാണ് സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചിരിക്കുന്നത്.

Story Highlights : Milma employees announces strike in non-implementation of salary revision

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top