നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ പരീക്ഷാ തീയതി ഉടൻ അറിയിക്കും; ഖേദം പ്രകടിപ്പിച്ച് ആരോഗ്യമന്ത്രാലയം

നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. പരീക്ഷയിൽ ക്രമക്കേട് ഉയർന്ന സാഹചര്യത്തിലാണ് നടപടി. പുതുക്കിയ പരീക്ഷാ തീയതി ഉടൻ അറിയിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാത്രി വൈകിയാണ് കേന്ദ്ര സർക്കാർ തീരുമാനം. വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും പരീക്ഷാ പ്രക്രിയയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ താൽപര്യങ്ങൾ മുൻനിർത്തിയുമാണ് ഈ തീരുമാനമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.(NEET-PG examination postponed, fresh date to be announced at the earliest)
നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാർ നടപടി. നാഷണൽ ടെസ്റ്റിങ് ഏജൻസി ഡിജിയെ നീക്കി. എൻടിഎ ഡിജി സുബോദ് കുമാർ സിങ്ങിനെയാണ് സ്ഥാനത്ത് നിന്ന് നീക്കയത്. പ്രദീപ് സിങ് കരോളയ്ക്കാണ് പകരം ചുമതല. നീറ്റ്- നെറ്റ് പരീക്ഷാ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നത സമിതിയെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു.
Story Highlights : NEET-PG examination postponed, fresh date to be announced at the earliest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here