ജെ.പി നദ്ദ ബിജെപിയുടെ രാജ്യസഭാ നേതാവ്

ജെ പി നദ്ദയെ ബിജെപിയുടെ രാജ്യസഭാ നേതാവായി തെരഞ്ഞെടുത്തു. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആയിരുന്നു നേരത്തെ രാജ്യസഭ നേതാവ്. ഗോയല്‍ ഇത്തവണ ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് രാജ്യസഭാ നേതൃസ്ഥാനം ഒഴിഞ്ഞത്.
കേന്ദ്രസര്‍ക്കാരില്‍ ആരോഗ്യ വകുപ്പുമന്ത്രിയാണ് ജെപി നദ്ദ. രാസവളം, രാസവസ്തു വകുപ്പും നദ്ദയ്ക്കാണ്. ഈ വര്‍ഷം ഏപ്രിലില്‍ ഗുജറാത്തില്‍ നിന്നാണ് നദ്ദ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഒന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രി ആയിരിക്കെയാണ് നദ്ദ ബിജെപി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്. അമിത് ഷായുടെ പിന്‍ഗാമിയായാണ് നദ്ദ ബിജെപി അധ്യക്ഷനാകുന്നത്.
അതേസമയം നദ്ദ കേന്ദ്രമന്ത്രിയായതോടെ ബിജെപി തലപ്പത്ത് പുതിയ അധ്യക്ഷനെ ഉടന്‍തന്നെ നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Story Highlights : BJP’s JP Nadda named leader of the house in Rajya Sabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here