ഡൽഹി മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് തിരിച്ചടി; ജാമ്യത്തിനുള്ള സ്റ്റേ തുടരും

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല. കെജ്‌രിവാളിന്റെ ജാമ്യത്തിനുള്ള സ്റ്റേ തുടരും. കെജ്‌രിവാളിന് ജാമ്യം അനുവദിച്ച റൗസ് അവന്യു കോടതിയുടെ ഉത്തരവ് ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇഡിയുടെ വാദങ്ങൾ കൂടുതലായി കേൾക്കേണ്ടതുണ്ടെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.(Delhi High Court Stays Arvind Kejriwal’s Bail)
ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷയിലാണ് ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഹൈക്കോടതിയെ വിചാരണകോടതിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ജാമ്യാപേക്ഷയിൽ വാദിക്കാൻ ഇഡിക്ക് കൂടുതൽ സമയം അനുവദിച്ചില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വിചാരണ കോടതിയുടെ നിരീക്ഷണങ്ങൾ ശരിയല്ലെന്നും നീതികരിക്കാനാവില്ലെന്നും ഡൽഹി ഹൈക്കോടതി വിമർശിച്ചു. പിഎംഎൽഎ സെക്ഷൻ 45, 70 എന്നിവ വിചാരണ കോടതി ശരിയായി പരിഗണിച്ചിട്ടില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
Story Highlights : Delhi High Court Stays Arvind Kejriwal’s Bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here