Advertisement

മുഖ്യമന്ത്രിയ്ക്കെതിരായി തോമസ് ചാഴിക്കാടൻ ഉയർത്തിയ വിമർശനങ്ങൾ എൽഡിഎഫിൽ ഉന്നയിക്കേണ്ടെന്ന് ജോസ് കെ മാണി; നിലപാട് സ്റ്റിയറിങ് കമ്മിറ്റിയിൽ അറിയിച്ചു

June 25, 2024
Google News 4 minutes Read
Kerala congress may not raise criticism raised by Thomas Chazhikkadan against pinarayi vijayan in ldf meeting

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തോമസ് ചാഴിക്കാടൻ ഉയർത്തിയ വിമർശനങ്ങൾ കേരള കോൺ​ഗ്രസ് എം എൽഡിഎഫ് യോ​ഗത്തിൽ ഉന്നയിച്ചേക്കില്ല. എൽഡിഎഫ് യോ​ഗത്തിൽ ഇക്കാര്യങ്ങൾ ഉന്നയിച്ച് സിപിഐഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കേണ്ടെന്നാണ് ജോസ് കെ മാണി ഉൾപ്പെടെ കൈക്കൊണ്ട തീരുമാനം. സ്റ്റിയറിങ് കമ്മിറ്റിയിൽ ചെയർമാൻ ജോസ് കെ മാണി നിലപാട് വ്യക്തമാക്കി. ജോസ് കെ മാണിയ്ക്ക് രാജ്യസഭാ സീറ്റ് ഉറപ്പായതിന് പിന്നാലെയാണ് തീരുമാനം. (Kerala congress may not raise criticism raised by Thomas Chazhikkadan against pinarayi vijayan in ldf meeting)

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ടെന്ന നിലപാടാണ് ജോസ് കെ മാണി ഉൾപ്പെടെയുള്ള നേതാക്കൾക്കുള്ളത്. സംസ്ഥാനത്തുണ്ടായ യുഡിഎഫ് തരംഗത്തിന്റെ ഭാഗമായാണ് കോട്ടയത്തും എൽഡിഎഫ് സ്ഥാനാർത്ഥി തോൽക്കുന്ന അവസ്ഥയുണ്ടായത്. ഈ നിലപാട് ജോസ് കെ മാണി തന്നെ സ്റ്റിയറിങ് കമ്മിറ്റിയിൽ അറിയിച്ചു.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

തന്റെ തോൽവിയ്ക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകളാണെന്ന് തോമസ് ചാഴിക്കാടൻ കഴിഞ്ഞ ദിവസം സ്റ്റിയറിം​ഗ് കമ്മിറ്റിയിൽ പറഞ്ഞിരുന്നു. പാലായിൽ അദ്ദേഹത്തെ ശകാരിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തിരിച്ചടിയായി. ഇടതുപക്ഷത്തിന്റെ, അതിൽ തന്നെ സിപിഐഎമ്മിന്റെ വോട്ടുകൾ എവിടെപ്പോയെന്ന് വ്യക്തമായി അന്വേഷിക്കണമെന്നും തോമസ് ചാഴിക്കാടൻ ആവശ്യപ്പെട്ടിരുന്നു.

Story Highlights : Kerala congress may not raise criticism raised by Thomas Chazhikkadan against pinarayi vijayan in ldf meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here