Advertisement

ആഭ്യന്തര വിപണിയില്‍ റബര്‍ വില കുതിച്ചുയരുന്നു; അന്താരാഷ്ട്ര വിലയേയും മറികടന്നു

June 25, 2024
Google News 2 minutes Read
local rubber price above international price

ആഭ്യന്തര വിപണിയില്‍ റബര്‍ വില കുതിച്ചുയരുന്നു. ആര്‍എസ്എസ് നാലിന് 204 രൂപയാണ് ആഭ്യന്തര വിപണയിലെ വില. കപ്പല്‍മാര്‍ഗ്ഗമുള്ള കപ്പല്‍ മാര്‍ഗ്ഗമുള്ള ചരക്ക് നീക്കത്തില്‍ ഉണ്ടായ പ്രതിസന്ധിയാണ് വില ഉയരാന്‍ കാരണം. തായ്‌ലാന്റ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ചരക്ക് എത്തിയത് അന്താരാഷ്ട്ര വിപണിയിലെ വില ഇടിവിന് കാരണമായിട്ടുണ്ട്. (local rubber price above international price)

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര റബറിന്റ വില ഇത്രയധികം ഉയരുന്നത്. ആര്‍എസ്എസ് നാലിന് നിലവില്‍ 204 രൂപയാണ് വിപണയിലെ വില. അര്‍എസ്എസ് അഞ്ചിന് 200 രൂപയും പിന്നിട്ടു. കപ്പല്‍മാര്‍ഗ്ഗമുള്ള ചരക്ക് നീക്കത്തിന് ചില തടസ്സങ്ങളാണ് വില ഉയരാനുള്ള കാരണം .ജൂലൈ ഒന്നു മുതല്‍ അമേരിക്കയില്‍ ഇറക്കുമതിക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിന് മുന്നോടിയായി ചൈന നടത്തിയ നീക്കങ്ങളാണ് ചരക്ക് നീക്കത്തെ ബാധിച്ചത്. ഇതോടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറയുകയായിരുന്നു.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

തായ്‌ലാന്റ് അടക്കമുള്ള രാജ്യങ്ങളില്‍ ഉത്പ്പാദനം വര്‍ധിച്ചതോടെ വന്‍തോതില്‍ അന്താരാഷ്ട്ര വിപണിയിലേക്ക് റബര്‍ എത്തി. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ വില ഇടിഞ്ഞു. നിലവില്‍ ആര്‍എസ്എസ് നാലിന് 185 രൂപയാണ് അന്താരാഷ്ട്ര വിപണിയിലെ വില. ഏതാനം മാസങ്ങള്‍ക്ക് മുന്‍പ് അന്താരാഷ്ട്ര വിപണയിലെ വില220ല്‍ എത്തിയിരുന്നു. ഇന്തോനേഷ്യ അടക്കമുള്ള രാജ്യങ്ങളില്‍
ഉത്പാദനം കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ അന്ന് ആഭ്യന്തര വിപണിയിലെ വില വര്‍ദ്ധിച്ചിരുന്നില്ല. 185 രൂപ വരെ മാത്രമാണ് അന്ന് വര്‍ധിച്ചത്. ഇതേ തുടര്‍ന്ന് കയറ്റുമതിക്ക് സബ്‌സിഡി അടക്കം നല്‍കാന്‍ റബര്‍ബോര്‍ഡ് തീരുമാനിച്ചിരുന്നു.

Story Highlights : local rubber price above international price

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here