റബർ വില സർവകാല റെക്കോർഡിൽ: 250 രൂപ കടന്നു
റബർ വില 250 രൂപ കടന്ന് സർവകാല റെക്കോർഡിൽ. ആഭ്യന്തര മാർക്കറ്റിൽ ആർഎസ്എസ് 4ന് കിലോയ്ക്ക് 255 രൂപ നിരക്കിൽ വ്യാപാരം നടന്നു. കഴിഞ്ഞ ജൂൺ പത്തിനാണ് റബർ വില 200 രൂപ കടന്നത്. 2011 ഏപ്രിലിലാണ് ഇതിന് മുൻപ് വില ഏറ്റവും കൂടുതൽ ഉയർന്നത്. 243 രൂപയായിരുന്നു അന്ന് ആഭ്യന്തര വിപണിയിലെ വില.
ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റിൽ റബർ ബോർഡ് വില 247 രൂപയായിരുന്നു. റബർ വില ഉയർന്നത് കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. സമീപകാലത്ത് റബ്ബർ വിലയിൽ വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്. അന്താരാഷ്ട്രവിലയേക്കാൾ 44 രൂപയുടെ വ്യത്യാസമാണ് ഇന്ത്യൻ വിപണിയിലുള്ളത്. ജൂൺ പകുതിയോടെ തന്നെ റബ്ബർ വിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ജൂൺ 30ന് കോട്ടയത്ത് കിലോയ്ക്ക് 205 രൂപയിലാണ് വ്യാപാരം നടന്നത്.
Story Highlights : Rubber prices at all-time highs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here