പേരക്ക പറിച്ചതിന് ദളിത് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചെന്ന് പരാതി

തെലങ്കാനയിലെ കേസാറാമിൽ ദളിത് വിദ്യാർത്ഥിക്ക് ക്രൂരമർദനം. പറമ്പിലെ പേരക്ക പറിച്ചതിനാണ് രണ്ട് പേർ ചേർന്ന് ക്രൂരമായി മർദിച്ചത്. കുട്ടിയുടെ കൈ രണ്ടും കയർ കൊണ്ട് കൂട്ടിക്കെട്ടി ക്രൂരമായി തല്ലിയെന്നാണ് പ്രബലസമുദായാംഗമായ മധുസൂദൻ റെഡ്ഡിക്കെതിരെ ഉയർന്നിരിക്കുന്ന പരാതി.
ഇക്കാര്യം ചോദിക്കാൻ ചെന്ന കുട്ടിയുടെ അമ്മയെയും ഇയാളും മകനും ചേർന്ന് ക്രൂരമായി മർദിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.
ജൂൺ 22 ന് നടന്ന സംഭവത്തിന്റെ ചിത്രങ്ങൾ ഇന്നലെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. രണ്ട് ദിവസം മുൻപ് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ മധുസൂദൻ റെഡ്ഡിക്കും മകനുമെതിരെ തെലങ്കാന പൊലീസ് കേസെടുത്തു. വിരമിച്ച സ്കൂൾ പ്രധാനാധ്യാപകനാണ് മധുസൂദൻ റെഡ്ഡി.
Story Highlights : Dalit student was brutally beaten for picking guavas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here