കിൻഫ്ര പാർക്കിലെ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി; യന്ത്രഭാഗങ്ങൾ ജനവാസമേഖലയിലേക്ക് തെറിച്ച് വീണു

തുമ്പ കിൻഫ്ര പാർക്കിലെ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി. ആർഎംസി എന്ന കോൺക്രീറ്റ് റെഡിമിക്സ് സ്ഥാപനത്തിന്റെ പ്ലാന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. കൂറ്റൻ ടണലിന്റെ മേൽമൂടി അമിത മർദത്തെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ആളാപായമില്ല. യന്ത്രഭാഗങ്ങൾ ജനവാസമേഖലയിലേക്ക് തെറിച്ച് വീണു.(Explosion at readymix units in Thumba Kinfra Park)
വൻ അപകടം ഒഴിവായത് റോഡിൽ ആളില്ലാത്തതിനാലാണ്. പൊട്ടിത്തെറിയെ തുടർന്ന് പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. സമീപത്തെ മൂന്നു നില വീടിന്റെ ജനലിലാണ് യന്ത്രഭാഗം തെറിച്ചു വീണത്. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തിയിരുന്നു.
Story Highlights : Explosion at readymix units in Thumba Kinfra Park
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here