Advertisement

ജോലിയിൽ തിരികെ പ്രവേശിക്കുന്നില്ല; അനധികൃത അവധിയിലുള്ളവർക്കെതിരെ കർശന നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ്

June 26, 2024
Google News 1 minute Read

ആരോഗ്യവകുപ്പിന്റെ അന്ത്യശാസനം പാലിക്കാതെ ആരോഗ്യ പ്രവർത്തകർ. അനധികൃത അവധിയിലുള്ളവർ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന നിർദേശം ഭൂരിഭാഗം പേരും പാലിച്ചില്ല. അവധിയിലുള്ള 700 പേരിൽ 24 പേർ മാത്രമാണ് തിരികെയെത്തിയത്. ബാക്കിയുള്ളവർക്കെതിരെ കർശന നടപടിയെടുക്കാൻ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്.

മാനദണ്ഡങ്ങൾ പാലിക്കാതെ അനധികൃതമായി അവധിയിലുള്ള ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് നിർദേശം നൽകിയിട്ട് മാസം ഒന്നു കഴിഞ്ഞു. അനധികൃതമായി മാറിനിൽക്കുന്ന 700 പേരിൽ തിരിച്ചെത്തിയത് 24 പേർ മാത്രം. അനധികൃതമായി അവധിയിലുള്ളവരിൽ ഭൂരിഭാഗവും ഡോക്ടർമാരാണ്. ജൂൺ ആറിനകം തിരികെ പ്രവേശിക്കണം എന്നായിരുന്നു ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്. ഇത് പാലിക്കാത്ത ആരോഗ്യപ്രവർത്തകരെ സർവീസിൽനിന്ന് പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയാണ് ആരോഗ്യ വകുപ്പ്.

തിരികെയെത്തിയവരെ അച്ചടക്ക നടപടികൾ തീർപ്പാക്കി ബോണ്ട് വ്യവസ്ഥയിൽ ജോലിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കാനാണ് വകുപ്പ് തീരുമാനം. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നുമാണ് വകുപ്പ് ആവശ്യപ്പെടുന്നത്.

Story Highlights : Health Department Action against employees on unauthorized leave

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here