സ്കൂട്ടറിൽ വന്ന് ഒരു ‘കിക്ക്’; മാലിന്യക്കൂട് റോഡിൽ തള്ളി CPIM പഞ്ചായത്തംഗം

വീട്ടിലെ മാലിന്യം സിപിഐഎം പഞ്ചായത്ത് അംഗം സ്കൂട്ടറിൽ കൊണ്ടുവന്നു റോഡിൽ തള്ളിയതായി പരാതി. മുവാറ്റുപുഴ മഞ്ഞള്ളൂർ പഞ്ചായത്തംഗമാണ് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 13-ാം വാർഡ് മെമ്പർ സുധാകരൻ പിഎസ് ആണ് മാലിന്യം തള്ളിയത്.
ദൃശ്യങ്ങൾ പ്രചരിച്ചതോടെ സുധാകരനെ കൊണ്ട് പഞ്ചായത്ത് 1000 രൂപ പിഴയടപ്പിച്ചു. എന്നാൽ 10,000 രൂപ മെമ്പറിൽ നിന്ന് പിഴ ഈടാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. യൂത്ത് കോൺഗ്രസ് സംഭവത്തിൽ പൊലീസിന് പരാതി നൽകി. സംസ്ഥാന സർക്കാരും സിപിഐഎമ്മും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ബോധവത്കരണം തുടരുമ്പോഴാണ് സിപിഐഎം പഞ്ചായത്തംഗം തന്നെ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നത്.
Story Highlights : CPIM ward member waste disposed on road
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here