കനത്ത മഴ: കോട്ടയം ജില്ലയിലേയും ആലപ്പുഴയിലെ വിവിധ താലൂക്കുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലേയും ആലപ്പുഴ ജില്ലയിലെ വിവിധ താലൂക്കുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്തമഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ( ജൂണ്‍ 28) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ( kerala rains details of holidays june 28 updates)
ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. പ്രൊഫഷണല്‍ കോളജുകള്‍ക്കും അങ്കണവാടികള്‍ക്കും ഉള്‍പ്പെടെയാണ് അവധി നല്‍കിയിരിക്കുന്നത്. മുന്‍പ് നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിവച്ചിട്ടില്ല.
Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
കനത്ത മഴയുടേയും മണ്ണിടിച്ചില്‍ ഭീഷണിയുടേയും പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരുന്നു. ഈ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും. നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Story Highlights : kerala rains details of holidays june 28 updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here