Advertisement

തനിക്ക് അശ്ലീല മെസേജ് അയച്ചത് യുവാവിന്റെ വീട്ടില്‍ച്ചെന്ന് പറഞ്ഞു; പ്രതികാരമായി പെണ്‍കുട്ടിയുടെ കണ്ണില്‍ക്കുത്തി ആക്രമിച്ച് യുവാവ്

June 27, 2024
Google News 3 minutes Read
Kozhikode student attacked by young man after indecent message issue

സമൂഹമാധ്യമത്തില്‍ അശ്ലീല സന്ദേശം അയച്ച വിവരം വീട്ടില്‍ പറഞ്ഞതിന് വിദ്യാര്‍ത്ഥിയെ ആക്രമിച്ചതായി പരാതി. വിദ്യാര്‍ത്ഥിയുടെ കണ്ണിന് പരുക്കേറ്റു. കോഴിക്കോട് പുത്തൂര്‍ സ്വദേശി മിര്‍ഷാദിനെതിരെ കൊടുവള്ളി പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. (Kozhikode student attacked by young man after indecent message issue)

ഈ മാസം 22നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതി പരാതിക്കാരിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് ഒരു അശ്ലീല സന്ദേശം അയയ്ക്കുകയും വിദ്യാര്‍ത്ഥിനി അത് പ്രതിയുടെ വീട്ടുകാരോട് പറയുകയും ചെയ്തു.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ഇതിന് പ്രതികാരമായാണ് പൊയില്‍ക്കടവ് ഗ്രൗണ്ടിന് സമീപത്തുവച്ച് പ്രതി പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ഇയാള്‍ യുവതിയെ അശ്ലീലം പറയുകയും പെണ്‍കുട്ടിയുടെ കണ്ണില്‍ കുത്തുകയുമായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ഈ പരാതിയില്‍ കൊടുവള്ളി പൊലീസ് കേസെടുക്കുകയായിരുന്നു.

Story Highlights : Kozhikode student attacked by young man after indecent message issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here