Advertisement

ഡി കെ ശിവകുമാറിനെ കര്‍ണാടക മുഖ്യമന്ത്രിയാക്കണമെന്ന് വൊക്കലിഗ മഠാധിപതി; പരാമര്‍ശം ശിവകുമാറിനെതിരായ സിദ്ധരാമയ്യ പക്ഷത്തിന്റെ നീക്കത്തിനിടെ

June 27, 2024
Google News 3 minutes Read
make way for DK Shivakumar as Karnataka CM Vokkaliga seer to Siddaramaiah

കര്‍ണാടക കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷം. അധികാരമാറ്റ ചര്‍ച്ചകള്‍ക്കെതിരെയുള്ള സിദ്ധരാമയ്യ പക്ഷത്തിന്റെ നീക്കത്തിനിടെ ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് വൊക്കലിഗ മഠാധിപതി ചന്ദ്രശേഖരനാഥ് സ്വാമി ആവശ്യപ്പെട്ടു. ഹൈക്കമാന്‍ഡാണ് തീരുമാനം എടുക്കേണ്ടതെന്നാണ് സിദ്ധരാമയ്യയുടെ പ്രതികരണം. (make way for DK Shivakumar as Karnataka CM Vokkaliga seer to Siddaramaiah)

ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസിലെ ഭിന്നത വീണ്ടും മറനീക്കി പുറത്തുവരുകയാണ്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഡി.കെ ശിവകുമാറിനാണെന്ന സിദ്ധരാമയ്യ പക്ഷത്തുള്ള മന്ത്രിമാരുടെ പ്രതികരണവും കൂടുതല്‍ ഉപമുഖ്യമന്ത്രിമാര്‍ വേണമെന്ന ആവശ്യം ഉന്നയിച്ചതും ഡികെ ക്ക് എതിരെയുള്ള പുതിയ നീക്കമാണ്. ഡി.കെ വിഭാഗം ഉയര്‍ത്തുന്ന അധികാരമാറ്റ ചര്‍ച്ചകളുടെ മുനയൊടിക്കുകയാണ് സിദ്ധരാമയ്യ പക്ഷത്തിന്റെ ലക്ഷ്യം. അതിനിടെയാണ് വൊക്കലിഗ വിഭാഗത്തിലെ പ്രധാന നേതാവായ ഡി.കെ ശിവകുമാറിന് പിന്തുണയുമായി സമുദായ മഠാധിപതി രംഗത്തുവന്നത്.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

സിദ്ധരാമയ്യയെ വേദിയിലിരുത്തിയാണ് മുഖ്യമന്ത്രി പദവി ഡി കെ ശിവകുമാറിന് നല്‍കണമെന്ന് ചന്ദ്രശേഖരാനാഥ് സ്വാമി ആവശ്യപ്പെട്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വൊക്കലിഗ വോട്ടുകള്‍ ഉറപ്പാക്കാനുള്ള ഡി കെയുടെ തന്ത്രം പാളിയെന്ന വിമര്‍ശനം മറുവിഭാഗം ഉയര്‍ത്തുന്നതിനിടെയാണ് സ്വാമിയുടെ പ്രതികരണം.

Story Highlights :make way for DK Shivakumar as Karnataka CM Vokkaliga seer to Siddaramaiah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here