Advertisement

ജലോത്സവത്തിലെ ചീങ്കണ്ണി ജോസ് ഇനി ദുബായ് ജോസ്; റിയാസ് ഖാന് യുഎഇ ഗോള്‍ഡന്‍ വിസ

June 28, 2024
Google News 2 minutes Read
riyaz khan got UAE Golden visa

പ്രശസ്ത നടന്‍ റിയാസ് ഖാന് യു.എ.ഇ യുടെ പത്ത് വര്‍ഷ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും നടന്‍ റിയാസ് ഖാന്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ റിയാസ് ഖാന്‍ അഭിനയിച്ച സിബി മലയില്‍ ചിത്രം ജലോത്സവത്തിലെ ദുബായ് ജോസ് അടുത്തിടെ വീണ്ടും നവമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. ( riyaz khan got UAE Golden visa)

മമ്മൂട്ടിയുടെ ടര്‍ബോ ജോസ് ഹിറ്റായതോടെ ജലോത്സവത്തിലെ ചീങ്കണ്ണി ജോസും ഹിറ്റാകുകയായിരുന്നു. ചീങ്കണി ജോസ് ദുബായ് ജോസായി വന്ന് അടിച്ചു കേറി വാ എന്ന് പറയുന്നത് നവമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചു. നേരത്തെ മലയാളം ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചത് ദുബായിലെ ഗോള്‍ഡന്‍ വിസ മാന്‍ എന്ന് വിശേഷിപ്പിക്കുന്ന ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നായിരുന്നു.

Story Highlights : riyaz khan got UAE Golden visa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here