Advertisement

വേള്‍ഡ് മലയാളി കൗണ്‍സില്‍ ജിദ്ദ ചാപ്റ്റര്‍ ഓണ്‍ലൈനായി മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു

June 28, 2024
Google News 3 minutes Read
World Malayali Council Jeddah Chapter is organizing medical seminar online

കൊവിഡ് വാക്‌സിനുകളെ കുറിച്ച് ജൂണ്‍ 28 വെള്ളിയാഴ്ച്ച വൈകിട്ട് സൗദി സമയം അഞ്ചു മണിക്ക് വെബിനാര്‍ സംഘടിപ്പിക്കുന്നു. യുകെയിലെ പ്രശസ്തമായ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ അസ്സോസിയേറ്റ് മെഡിക്കല്‍ ഡയറക്ടറും ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത ഭിഷഗ്വരന്‍ ഡോ. രാജേഷ് രാജേന്ദ്രനാണ് സെമിനാര്‍ നയിക്കുന്നത്. (World Malayali Council Jeddah Chapter is organizing medical seminar online)

വേള്‍ഡ് മലയാളി കൗണ്‍സില്‍ മെഡിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൊതുജനാരോഗ്യ ബോധവല്‍ക്കരണം, ആരോഗ്യ വിദ്യാഭ്യാസം എന്നിവ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്ന് ഡോ. ഇന്ദു ചന്ദ്രശേഖര്‍, ഡോ. ഫൈസല്‍, ഡോ.ഹാരിസ്, ഢോ. അസ്ലം എന്നിവര്‍ അറിയിച്ചു.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ഓണ്‍ലൈനായി നടക്കുന്ന സെമിനാറില്‍ താഴെ പറയുന്ന ലിങ്കിലൂടെ പ്രവേശിക്കാമെന്ന് ഡബ്‌ളിയു എം സി നേതാക്കളായ ഡോ. അബ്ദുള്ള മഞ്ചേരി, ഡെന്‍സണ്‍ ചാക്കോ, മന്‍സൂര്‍ വയനാട് സിജി മേരി, ജിജോ എന്നിവര്‍ പറഞ്ഞു. ഇത്തരത്തിലുള്ള സാമൂഹ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കെടുക്കണമെന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Story Highlights : World Malayali Council Jeddah Chapter is organizing medical seminar online

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here