അക്കൗണ്ടിൽ തുകയെത്താൻ വൈകുന്നു; അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് വഴി ബിൽ തുക സ്വീകരിക്കുന്നത് നിർത്തലാക്കി KSEB

അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് എന്നിവ വഴി ബിൽ തുക സ്വീകരിക്കുന്നത് നിർത്തലാക്കി കെഎസ്ഇബി. പണം കെ എസ് ഇ ബിയുടെ അക്കൗണ്ടിലെത്താൻ വൈകുന്നതിനാലാണ് തീരുമാനം. വൈദ്യുതി ബിൽ തുക കാലതാമസമുണ്ടാകുന്നത് കാരണം ഉപഭോക്താക്കളുടെ പരാതികൾ കണക്കിലെടുത്തതാണ് നടപടി.
അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് വഴി വൈദ്യുതി ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്തുന്നത് വൈകുന്നത് ഉപഭോക്താക്കളെയും ബാധിക്കുന്നുണ്ട്. വൈദ്യുതി ബിൽ അടച്ച് കഴിഞ്ഞാലും അക്കൗണ്ടിൽ പൈസ എത്താതത് കാരണം വൈദ്യുതി വിച്ഛേദിക്കുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഇത് സംബന്ധിച്ച് ഉപഭോക്താക്കളിൽ നിന്ന് പരാതി ഉയർന്നിരുന്നു. ഇത് കണക്കിലെടുത്താണ് കെഎസ്ഇബിയുടെ തീരുമാനം.
എഴുപത് ശതമാനം ഉപഭോക്താക്കളും ഓൺലൈൻ മാർഗങ്ങൾ വഴിയാണ് പണം അടക്കുന്നത്. ഓൺലൈനായി ബില്ല് അടക്കുന്നതിനായി നിരവധി മാർഗങ്ങൾ കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും പണം അടക്കാമെന്ന് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നുണ്ട്.
Story Highlights : KSEB has stopped accepting bill amount through Akshaya and and Friends
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here