Advertisement

‘സുരേഷ് ഗോപിയുടെ വിജയം തടയാൻ കഴിഞ്ഞില്ല, തോൽവിക്ക് കാരണം ഭരണ വിരുദ്ധ വികാരം’; സിപിഐഎം കേന്ദ്ര കമ്മിറ്റിയിൽ വിമർശനം

June 30, 2024
Google News 1 minute Read

കേരളത്തിൽ ഭരണവിരുദ്ധ വികാരം ലോക്സഭാ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായതായി സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിലെ ചർച്ചകളിൽ വിമർശനം. പാർട്ടിയുടെ പരമ്പരാഗത വോട്ടുകളിൽ ചോർച്ച ഉണ്ടായതായും വിലയിരുത്തൽ. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയം തടയുന്നതിൽ സംഘടനാതലത്തിൽ പരാജയപ്പെട്ടുവെന്നും വിമർശനം ഉയർന്നു.അടിത്തട്ടിൽ പരിശോധനയും തിരുത്തൽ നടപടികളും വേണമെന്നും നിർദേശം നൽകി.

ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിയില്ല. കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നും തടസ്സങ്ങൾ ഉണ്ടായെന്നും യോഗത്തിൽ വിശദീകരണം ഉണ്ടായി. സംസ്ഥാനത്ത് പാർട്ടിയുടെ പറമ്പരാഗതവോട്ടുകളിൽ ചോർച്ച ഉണ്ടായി. തൃശൂരിൽ പാർട്ടിയിൽ നിന്നും ചോർന്ന വോട്ടുകൾ സുരേഷ് ഗോപിക്ക് ലഭിച്ചു.
ബിജെപി യുടെ വിജയം തടയുന്നതിൽ സംഘടന തലത്തിൽ പരാജയമെന്നും അഭിപ്രായം ഉയർന്നു.

ജനകീയടിത്തറ ശക്തമാക്കാനും, പാർട്ടിയിൽ നിന്ന് അകന്നവരെ തിരികെ കൊണ്ടുവരാനും കേന്ദ്ര നേതൃത്വം മാർഗ രേഖ തയ്യാറാക്കും എന്നാണ് വിവരം. ബംഗാളിൽ കോണ്ഗ്രസ് സഖ്യം ഗുണം ചെയ്യജില്ലെന്ന വിമർശനം ഉയർന്നെങ്കിലും, പ്രതിസന്ധികൾക്കിടയിലും മികച്ച പോരാട്ടം കാഴ്ച വച്ച മുഹമ്മദ്‌ സലിം,ദീപ് സിത ധർ എന്നിവരെ കേന്ദ്ര കമ്മറ്റിയുടെ പ്രത്യേക അഭിനന്ദിച്ചു. അതേസമയം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് സമാപിക്കും.

Story Highlights : CPIM Central Committee Criticize Kerala Government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here