Advertisement

ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരമുണ്ടായേക്കും; ‘അയോധ്യ എം പി’ ഇന്ത്യാ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

June 30, 2024
Google News 3 minutes Read
INDIA may field Awadhesh Prasad in Deputy Speaker election

ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരത്തിന് കളമൊരുങ്ങുന്നു. ഭരണപക്ഷം നിര്‍ദേശിക്കുന്നയാളെ പിന്തുണയ്ക്കണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഇന്ത്യാ സഖ്യം സ്ഥാനാര്‍ത്ഥി സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നാകുമെന്നാണ് സൂചന. (INDIA may field Awadhesh Prasad in Deputy Speaker election)

ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ചരിത്രപരമായ മത്സരം നടന്നതിന് പിന്നാലെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കും മത്സരത്തിന് സാധ്യത തെളിയുന്നത്. അയോധ്യ ഉള്‍പ്പെടുന്ന ഫൈസൈബാദില്‍ നിന്നും മത്സരിച്ച് ജയിച്ച സമാജ്വാദി പാര്‍ട്ടി എം പി അവധേഷ് പ്രസാദിനെ ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്നാണ് സൂചന. അയോധ്യ എംപിയെന്ന പേരില്‍ അറിയപ്പെടുന്ന ദളിത് വിഭാഗത്തില്‍ നിന്നുള്ള പ്രസാദിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയാണ് പറഞ്ഞതെന്നാണ് സൂചന.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ഓം ബിര്‍ലയെയാണ് 18ാം ലോക്‌സഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തിരിക്കുന്നത്. ശബ്ദവോട്ടോടെയാണ് ഓം ബിര്‍ലയെ സ്പീക്കറായി തെരഞ്ഞെടുത്തത്. ഓം ബിര്‍ലയെ സ്പീക്കറായി നിര്‍ദേശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രമേയം ലോക്‌സഭ പാസാക്കുകയായിരുന്നു. പ്രതിപക്ഷം സ്പീക്കര്‍ തെരഞെടുപ്പിന് വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ലെന്നത് ശ്രദ്ധേയമായി. സഖ്യകക്ഷികളുടെ വികാരം കൂടി പരിഗണിച്ചാണ് വോട്ടെടുപ്പ് ആവശ്യപ്പെടാത്തത് എന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു.

Story Highlights : INDIA may field Awadhesh Prasad in Deputy Speaker election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here