സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് യുവതി മരിച്ചു, കുഞ്ഞിനും പരുക്ക്

തിരുവനന്തപുരം ദേശീയ പാതയില്‍ ആനയറയ്‌ക്ക് സമീപം വെണ്‍പാലവട്ടത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് യുവതി മരിച്ചു. കോവളം വെള്ളാര്‍ സ്വദേശിനി സിമി (35) ആണ് മരിച്ചത്. സിമിയുടെ മകള്‍ മൂന്ന് വയസുളള ശിവന്യ , സഹോദരി സിനി (32) എന്നിവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അപകടം.
പരുക്കേറ്റവരെ സമീപമുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. സിമിയെ അപകടമുണ്ടായ ഉടന്‍ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പേട്ട പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇവര്‍ മേല്‍പാലത്തില്‍ നിന്ന് തെറിച്ച് വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Story Highlights : 2 wheeler fell into service road from bridge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here