Advertisement

മഹാരാഷ്ട്രയിൽ നടുറോഡിൽ കൂറ്റൻ മുതല

July 1, 2024
Google News 2 minutes Read

കനത്ത മഴയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിൽ റോഡിലിറങ്ങി കൂറ്റൻ മുതല. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ചിപ്ലൂണിലാണ് മുതല ഇറങ്ങിനടന്നത്. നിരവധി മുതലകളുള്ള ശിവനദിയിൽ നിന്നും ഇറങ്ങിയതാണെന്നാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിപ്ലൂണിലും രത്‌നഗിരിയിലെ ജില്ലയിലെ ചില സ്ഥലങ്ങളിലും നിർത്താതെ മഴ പെയ്യുകയാണ്.ഓട്ടോറിക്ഷാ ഡ്രൈവറാണ് റോഡിലൂടെ സഞ്ചരിക്കുന്ന മുതലയുടെ വീഡിയോ പകർത്തിയത്. ശുദ്ധജലത്തിൽ ജീവിക്കുന്ന മുതലകൾ ധാരാളമുള്ള സ്ഥലമാണ് രത്‌നഗിരി. എട്ട് അടിയോളം നീളമുള്ള ഭീമൻ മുതലയാണ് റോഡിലിറങ്ങിയത്.

രത്‌നഗിരിയിലെ ചിപ്ലുൻ അടക്കമുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയാണ് പെയ്യുന്നത്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

Story Highlights : crocodile on maharashtra road after heavy rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here